• Sun. Oct 5th, 2025

24×7 Live News

Apdin News

മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു, വിതരണക്കാര്‍ക്ക് തിങ്കളാഴ്ച പണം നല്‍കും

Byadmin

Oct 5, 2025



തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കുന്ന വിതരണക്കാര്‍ക്ക് തിങ്കളാഴ്ച പണം നല്‍കും.

ഡിഎംഇയുമായി കഴിഞ്ഞ ദിവസം വിതരണക്കാര്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വേണ്ടി 11 കോടിയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് വേണ്ടി എട്ടുകോടി രൂപയുമാണ് വിതരണക്കാര്‍ക്ക് നല്‍കുക.

157 കോടി രൂപയാണ് വിവിധ മെഡിക്കല്‍ കോളേജുകള്‍ ഹൃദയശസ്ത്രക്രിയ ഉപകരണ വിതരണക്കാര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത്. പണം കുറച്ചെങ്കിലും നല്‍കിയില്ലെങ്കില്‍ ഉപകരണം തിരിച്ചെടുക്കുമെന്ന് വിതരണക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിലവിലുള്ള സ്റ്റോക്ക് വച്ചാണ് ആശുപത്രികള്‍ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഈ സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന മുന്നറിപ്പ് ഉപകരണവിതരണക്കാര്‍ നല്‍കിയിരുന്നു.

By admin