
തിരുവനന്തപുരം: ഇന്ത്യയെ ട്വന്‍റി 20 ലോകകപ്പ് കിരീടത്തില്‍ എത്തിച്ച വിജയത്തിന്റെ നട്ടെല്ലായ സഞ്ജുസാംസണെ അഭിനന്ദിച്ച് യുവരാജ് ഗോകുലിന്റെ പോസ്റ്റ്. “മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ പൈപ്പ് വെള്ളത്തിന്റെ മുന്നില്‍ നിന്ന് തുടങ്ങിയ ഒരു യാത്ര എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ലോകത്തിന്റെ നെറുകയിലെത്തി നില്‍ക്കുന്നത് കാണുന്നത് ശരിക്കും ഇന്‍സ്പൈറിംഗ് ആണ്…”.- അതീവവൈകാരികതയോടെ യുവരാജ് ഗോകുല്‍ കുറിച്ച വാക്കുകളാണിത്.
കഴിഞ്ഞ ദിവസം ന്യൂസിലാന്‍റുമായി നടന്ന ഫൈനലില്‍ സഞ്ജു സാംസണ്‍ നേടിയ 89 റണ്‍സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. സഞ്ജു ഒറ്റയ്‌ക്ക് ഇന്ത്യയെ വിജയത്തിന്റെ നെറുകയില്‍ എത്തിക്കുന്ന വന്‍പ്രകടനമാണ് കഴിഞ്ഞ മൂന്ന് നിര്‍ണ്ണായക മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്തത്.
“ട്വന്‍റി 20 ലോകകപ്പിനപ്പുറം ഏകദിന ലോകകപ്പും ആ ഗ്ലൗസിട്ട കൈകളിലെത്തട്ടെ….
എട്ട് ഐ.സി.സി കപ്പുകളുമായി പത്ത് ഐ.സി.സി കപ്പുകളുള്ള ഓസ്ട്രേലിയക്ക് തൊട്ടുപുറകിലെത്തി ഭാരതം….”- യുവരാജ് ഗോകുല്‍ കുറിയ്‌ക്കുന്നു.