ഇന്ത്യാ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 28 വിമാനത്താവളങ്ങള്‍ മെയ് 15വരെ അടച്ചിടുമെന്ന് വ്യോമയാന മന്ത്രാലയം. ഇക്കാര്യം വിമാനക്കമ്പനികളെയും വിമാനത്താവള അധികൃതരെയും അറിയിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മെയ് 15 രാവിലെ അഞ്ചരവരയെുള്ള വിമാനങ്ങള്‍ റദ്ദാക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ലേ, ചണ്ഡിഗഡ്, ധരംശാല, ബിക്കാനീര്‍, രാജ്ക്കോട്ട്, ജോധ്പൂര്‍, കിഷന്‍ഗഢ് അടച്ചിടുന്നവയില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള 138 വിമാനങ്ങള്‍ റദ്ദാക്കി. മെയ് ഒന്‍പതുവരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനത്താവളങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.