മുംബൈ > പ്രശസ്ത അമേരിക്കൻ പോപ് ബാൻഡായ മെറൂൺ 5 ആദ്യമായി ഇന്ത്യയിലെത്തുന്നു. ഡിസംബർ മൂന്നിന് ഇന്ത്യയിൽ മെറൂൺ 5 കൺസേർട്ട് നടക്കും. മുംബൈയിലാണ് പരിപാടി നടക്കുക. മഹാലക്ഷ്മി റേസ് കോഴ്സിലായിരിക്കും കൺസേർട്ടെന്നാണ് വിവരം. ബുക്ക് മൈ ഷോ എക്സ് പ്ലാറ്റ്ഫോമിലൂടെ പരിപാടിയെപ്പറ്റി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ലീഡ് വോക്കലിസ്റ്റ് ആദം ലെവിനേ, ജെസേ കാർമിഷേൽ, ജെയിംസ് വാലന്റൈൻ, മാറ്റ് ഫ്ലിൻ, പി ജെ മോർട്ടൻ, സാം ഫറാൻ എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. ഗേൾസ് ലൈക്ക് യൂ, വൺ മോർ നൈറ്റ്, അനിമൽസ്, കോൾഡ്, മെമ്മറീസ് എന്നിവയാണ് മെറൂൺ 5ന്റെ ശ്രദ്ധേയമായ ആൽബങ്ങൾ