• Fri. Aug 29th, 2025

24×7 Live News

Apdin News

മെല്‍ബണ്‍ കെ.എം.സി.സിക്ക് ആസ്‌ത്രേലിയന്‍ എം.പിയുടെ പ്രശംസ

Byadmin

Aug 29, 2025


മെൽബൺ കെ.എം.സി.സിക്ക് ആസ്‌ത്രേലിയൻ എം.പിയുടെ പ്രശംസ. മൾട്ടി കൾച്ചറൽ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചതിനാണ് സ്റ്റീവ് മക്ഗി എം.പി പാർലിമെന്റിലെ പ്രസംഗത്തിൽ അഭിനന്ദിച്ചത്. മെൽബണിലെ വിക്ടോറിയ സ്റ്റേറ്റിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് സ്റ്റീവ് മക്ഗി.കുറുൻജാങ്ങിൽ മൾട്ടികൾച്ചറൽ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചതിനാണ് സ്റ്റീവ് മക്ഗീ എം.പിയുടെ അഭിനന്ദനവും പ്രശംസാ വാചകങ്ങളും കെ.എം.സി.സിയെ തേടിയെത്തിയത്.”ഭക്ഷണം, വിനോദം, സൗഹൃദം എന്നിവയിലൂടെ നിരവധി പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഈ പരിപാടി ഒരുമിപ്പിച്ചു. സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു പാലമായി ഈ ഫുട്‌ബോൾ മത്സരം മാറി. വ്യത്യസ്തകൾക്കപ്പുറം മനുഷ്യരെ ഒന്നിപ്പിക്കാൻ സ്‌പോർട്‌സിന് കഴിയും .കെഎംസിസിയുടെ സമൂഹത്തോടുള്ള സമർപ്പണവും പ്രതിബദ്ധതയും മാതൃകാപരമാണ്.”സ്റ്റീവ് മക്ഗി പറഞ്ഞു.

By admin