• Tue. Mar 10th, 2026

24×7 Live News

Apdin News

മെസിക്ക് 899 ഗോളുകള്‍

Byadmin

Mar 9, 2026



ഫ്‌ളോറിഡ: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസി മറ്റൊരു നാഴികകല്ലിന് അരികെ. ഇന്റര്‍ മയാമിക്കായി ഏറ്റവും ഒടുവിലത്തെ മത്സരത്തിലും സ്‌കോര്‍ ചെയ്തതോടെ ആകെ ഗോള്‍ നേട്ടം 899 ആയി. ഇനി ഒരു ഗോള്‍ കൂടി നേടിയാല്‍ 900 ഗോള്‍ എന്ന നാഴിക കല്ല് തണ്ടാം.

അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറി(എംഎല്‍എസ്)ല്‍ ഡിസി യുണൈറ്റഡിനെതിരായ കളിയിലാണ് മെസിയുടെ ഗോള്‍ നേട്ടം. മെസിയുടേതടക്കം 2-1ന് മയാമി വിജയിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഒര്‍ലാന്‍ഡോയ്‌ക്കെതിരായ മത്സരത്തില്‍ മെസി ഇരട്ടഗോള്‍ നേടിയിരുന്നു. മയാമിക്കായി മെസി ഇതുവരെ 80 ഗോളുകള്‍ നേടിക്കഴിഞ്ഞു. നേരത്തെ സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണയ്‌ക്കായി 672 ഗോളുകള്‍ അടിച്ചിട്ടുണ്ട്. പിന്നീടെത്തിയ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്‌നു(പിഎസ്ജി) വേണ്ടി 32 തവണ വല കുലുക്കിയിട്ടുണ്ട്. ഇതു കൂടാതെ അന്താരാഷ്‌ട്ര കരിയറില്‍ 115 ഗോളുകളും ഈ ലോക താരത്തിന്റെ പേരിലുണ്ട്.

By admin