• Sun. Aug 17th, 2025

24×7 Live News

Apdin News

മെസി ഇന്ത്യയിലെത്തും; നാല് നഗരങ്ങള്‍ സന്ദര്‍ശിക്കും – Chandrika Daily

Byadmin

Aug 16, 2025


അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജെ മെസിയുടെയും സംഘത്തിന്റെയും അനുമതി ലഭിച്ചുവെന്ന് കൊല്‍ക്കത്തയിലെ വ്യവസായി സതാദ്രു ദത്ത പറഞ്ഞു.

ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദില്ലിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സതാദ്രു ദത്ത പറഞ്ഞു.

‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ’ എന്ന പേരിലായിരിക്കും മെസിയുടെ ഇന്ത്യ സന്ദര്‍ശനം അറിയപ്പെടുകയെന്നും ഈ മാസം 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ മെസി തന്നെ തന്റെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യ സന്ദര്‍ശിക്കുന്ന വിവരം ഔദ്യോഗികമായി പുറത്തുവിടുമെന്നും സതാദ്രു ദത്ത പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോയും മെസി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും.

മെസിയുടെ കൂടെ ഇന്റര്‍ മയാമി ടീം അംഗങ്ങളായ റോഡ്രിഗോ ഡീ പോള്‍, ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് എന്നിവരുമുണ്ടായേക്കാം എന്ന സംശയം ഉണ്ടെന്ന് ദത്ത പറഞ്ഞു.



By admin