മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനത്തില്‍ വ്യക്തത വരുത്താതെ കായിക മന്ത്രിയും സ്‌പോണ്‍സറും. സ്‌പോണ്‍സര്‍ പണമടച്ചാല്‍ ടീം വരുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാന്റെ വാദം. സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്. പിന്നീട് പണമടച്ചെന്നും എത്രയെന്ന് പറയാനാവില്ലെന്നും തിരുത്തി പറഞ്ഞു.
മെസ്സി വരില്ല എന്ന് പറയാന്‍ തനിക്ക് കഴിയില്ല. വരുമോ എന്ന് പറയേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്. താനുമായാണ് എഗ്രിമെന്റ് വെച്ചത്. ഇതുവരെ കാര്യങ്ങള്‍ കൃത്യമായാണ് പോവുന്നത്. വരുമോ എന്നതില്‍ അന്തിമ തീരുമാനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റേതാണ്- ആന്റോ പറഞ്ഞു.