മോചനത്തിന് മുമ്പ് ഹമാസ് പോരാളികളുടെ നെറ്റിയില്‍ ചുംബിച്ച് ഇസ്രാഈലി തടവുകാരന്‍. ഇന്ന് കൈമാറിയ മൂന്ന് ബന്ദികളില്‍ ഒരാളാണ് ഹമാസ് പോരാളികളുടെ നെറ്റിയില്‍ ചുംബിച്ചത്. വളരെ സന്തോഷവാന്‍മാരായാണ് സെന്‍ട്രല്‍ ഗസ്സയിലെ അല്‍-നുസൈറത്ത് ക്യാമ്പിലെ വേദിയില്‍ ബന്ദികളെത്തിയത്.
അഞ്ച് ബന്ദികളെയാണ് ഹമാസ് ഇന്ന് മോചിപ്പിച്ചത്. കോഹന്‍, വെങ്കര്‍ട്ട്, ഷെം ടോവ് എന്ന മൂന്ന് ബന്ദികളെ റെഡ്ക്രോസ് തങ്ങള്‍ക്ക് കൈമാറിയതായി ഇസ്രാഈല്‍ സൈന്യം സ്ഥിരീകരിച്ചു. ഇവരെ ഉടന്‍ ഇസ്രാഈലിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തുമെന്ന് സൈന്യം അറിയിച്ചു. വിട്ടയച്ച ബന്ദികള്‍ക്ക് പകരമായി 602 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈല്‍ മോചിപ്പിക്കും.
ഫലസ്തീന്‍ തടവുകാരെ പൂര്‍ണമായും വിട്ടയക്കുക, സ്ഥിരമായ വെടിനിര്‍ത്തല്‍, ഫലസ്തീന്‍ മണ്ണില്‍ നിന്നുള്ള പൂര്‍ണമായ പിന്‍മാറ്റം തുടങ്ങിയ നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറായാല്‍ മുഴുവന്‍ ബന്ദികളെയും ഒറ്റഘട്ടമായി മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കി.