ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷത്തിനിടയിൽ, പ്രത്യേക സിന്ധുദേശ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ വൻ പ്രതിഷേധം നടന്നിരുന്നു . സിന്ധികൾക്ക് പ്രത്യേക മാതൃഭൂമി സൃഷ്ടിക്കുക എന്ന ആവശ്യമാണ് സിന്ധുദേശ് പ്രതിഷേധം .പാകിസ്ഥാൻ സൈന്യത്തിന്റെ അടിച്ചമർത്തൽ നയങ്ങളുടെ ഫലമായാണ് സിന്ധുദേശ് സൃഷ്ടിക്കാനുള്ള ആവശ്യം ഉയർന്നുവന്നതെന്നാണ് റിപ്പോർട്ട് .
അതേസമയം മോദിയോട് അഖണ്ഡ് ഭാരത് വേണമെന്ന ആവശ്യവുമായി പാക് സോഷ്യൽ മീഡിയ താരം മുഹമ്മദ് ഷയാൻ അലി രംഗത്തെത്തി . പാകിസ്ഥാൻ നിയന്ത്രണത്തിൽ നിന്ന് സിന്ധ് തിരിച്ചുപിടിക്കാൻ ലോകത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കഴിയൂവെന്നും മുഹമ്മദ് ഷയാൻ അലി പറയുന്നു.
‘ 1947 ഓഗസ്റ്റ് 14 ന് നമ്മുടെ സിന്ധ് പാകിസ്ഥാൻ പിടിച്ചെടുത്തു . ഇന്നും സിന്ധ് പാകിസ്ഥാന് കീഴിലാണ്, പക്ഷേ അതിന്റെ പേര് ഇന്ത്യയുടെ ദേശീയഗാനത്തിൽ അഭിമാനത്തോടെ നിലനിൽക്കുന്നു .
ഒരു സിന്ധി എന്ന നിലയിൽ, ഞാൻ ഒരിക്കലും പാകിസ്ഥാനെ എന്റെ നാടായി അംഗീകരിച്ചിട്ടില്ല. സിന്ധ് ഇന്ത്യയുടെ ഭാഗമാണ്, എന്നും അങ്ങനെ ആയിരിക്കും. ഒരു ദിവസം, സിന്ധി സമൂഹത്തിന് വളരെയധികം കഷ്ടപ്പാടുകൾ വരുത്തിയ പാകിസ്ഥാനിൽ നിന്ന് സിന്ധ് സ്വതന്ത്രമാകും.‘ ഷയാൻ അലി പറയുന്നു.
പാക് അധികൃതരുടെ പീഡനങ്ങളെ തുടർന്നാണ് മുഹമ്മദ് ഷയാൻ അലി പാകിസ്ഥാൻ വിട്ടത് . പിന്നീട് സനാതന ധർമ്മം സ്വീകരിക്കുകയും ചെയ്തു.