• Sat. Aug 9th, 2025

24×7 Live News

Apdin News

മോദിയും പുടിനും ഫോണില്‍ സംഭാഷണം നടത്തി, നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം, മോദി പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

Byadmin

Aug 9, 2025



ന്യൂദല്‍ഹി: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്ന ഇന്ത്യയുടെ പ്രഥമശത്രുവിനെ വീണ്ടും അമേരിക്കയിലേക്ക് ക്ഷണിച്ചപ്പോള്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് അതേ നാണയത്തില്‍ മറുപടി കൊടുത്ത് മോദി.

വെള്ളിയാഴ്ചയാണ് മോദി പുടിനുമായി ഫോണില്‍ സംസാരിച്ചത്. റഷ്യ സന്ദര്‍ശിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുടിനുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് അജിത് ഡോവല്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മോദി പുടിനുമായി നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. 2026ല്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കും. അതിന് മുന്നോടിയായി ചൈനയില്‍ നടക്കുന്ന എസ് സിഒ ഉച്ചകോടിയില്‍ മോദിയ്‌ക്കൊപ്പം പുടിനും പങ്കെടുത്തേക്കും.

By admin