
ന്യൂദല്‍ഹി: മോദിയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞ് പാര്‍ലമെന്‍റില്‍ ഉരുണ്ടുകളിച്ച് പ്രിയങ്ക് ഗാന്ധി. പക്ഷെ മോദിയുടെ ഖബര്‍ ഒരുങ്ങിക്കഴിഞ്ഞു എന്ന മുദ്രാവാക്യം വിളിച്ചയാളെ മാധ്യമങ്ങള്‍ കണ്ടെത്തി പ്രിയങ്കാ ഗാന്ധിക്ക് ചൂണ്ടിക്കാണിച്ച് കൊടുത്തിരിക്കുകയാണ്.. രാജസ്ഥാനിലെ ജയ്‌പൂര്‍ സിറ്റിയിലെ വനിത കോണ്‍ഗ്രസ് നേതാവായ മഞ്ജു ലതാ മീണയാണ് ഈ മുദ്രാവാക്യം മുഴക്കിയത്.
ദല്‍ഹിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് വോട്ട് ചോരി ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ റാലിയിലാണ് ഈ മുദ്രാവാക്യം വീണ്ടും മുഴങ്ങിയത്. ‘മോദി തേരി ഖബര്‍ ഖുദേഗി’ (മോദി താങ്കളുടെ ശവക്കുഴി തോണ്ടിക്കഴിഞ്ഞു) എന്ന മുദ്രാവാക്യമാണ് ഒരു വനിതാ കോണ്‍ഗ്രസ് നേതാവ് .മഞ്ജു ലതാ മീണ മുഴക്കിയത്. മോദിയ്‌ക്കുള്ള ശവക്കുഴി ഇന്ന് കുഴിച്ചിട്ടില്ലെങ്കില്‍ അത് നാളെ കുഴിക്കപ്പെടും എന്ന മുദ്രാവാക്യവും .മഞ്ജു ലതാ മീണ മുഴക്കിയിരുന്നു.
ഇത്തരമൊരു മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ സോണിയാഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്റെ ഇരുസഭകളിലും ബിജെപി പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടാന്‍ അങ്ങിനെ ഒരു മുദ്രാവാക്യം മുഴക്കിയത് ആരെന്നറിയില്ല എന്ന രീതിയില്‍ പ്രതികരിച്ചത്. അതോടെയാണ് മാധ്യമങ്ങള്‍ ഈ കോണ്‍ഗ്രസ് നേതാവായ സ്ത്രീയുടെ ഫോട്ടോയടക്കം പുറത്തുകൊണ്ടുവന്നത്.