
ന്യൂദല്‍ഹി: യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ചരക്കുകകള്‍ക്ക് 50 ശതമാനം വരെ പിഴത്തീരുവ ട്രംപ് ചുമത്തിയതോടെ മോദി തളര്‍ന്നില്ല. പകരം യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബിസിനസ് വര്‍ധിപ്പിക്കാന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ യുകെയുമായും ന്യൂസിലാന്‍റുമായും ഒപ്പുവെയ്‌ക്കുകയായിരുന്നു. ഇന്നിപ്പോള്‍ യുകെയുമായും ന്യൂസിലാന്‍റുമായും മോദി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യുയുടെ കയറ്റുമതിയില്‍ വന്‍കുതിപ്പാണ്.
ഇപ്പോഴിതാ ഇന്ത്യയില്‍ എത്തിയ ജര്‍മ്മന്‍ ചാന്‍സറായ മെഴ്സ് പറയുന്നത് ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ 2026 ജനുവരി അവസാനത്തോടെ തന്നെ സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കുമെന്നാണ്. എന്തായാലും ഇന്ത്യയുടെ ജര്‍മ്മനി, സ്പെയിന്‍, പോളണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കാര്‍ഷികമേഖല, ക്ഷീരമേഖല എന്നിവ അമേരിക്കന്‍ കര്‍ഷകര്‍ക്കായി ഇന്ത്യ തുറന്നുകൊടുക്കണമെന്ന സമ്മര്‍ദ്ദം മോദിക്ക് മേല്‍ ട്രംപ് ചുമത്തുകയാണ്. പക്ഷെ കര്‍ഷകരെ ബാധിക്കുന്ന ഒരു കരാറിനും ഇന്ത്യ ഒരുക്കമല്ല. അതാണ് ഇന്ത്യ യുഎസ് വ്യാപാരക്കരാര്‍ വൈകുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്തായാലും 2025 ഏപ്രില്‍ മുതല്‍ നവമ്പര്‍ വരെയുള്ള കാലം പരിശോധിച്ചാല്‍ സ്പെയിനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 56 ശതമാനം വര്‍ധന ഉണ്ടായി.ഇന്ത്യയുടെ കയറ്റുമതി നേരത്തെയുണ്ടായിരുന്ന 300 കോടി ഡോളറില്‍ നിന്നും 470 കോടി ഡോളര്‍ ആയി ഉയര്‍ന്നു.
ജര്‍മ്മനിയിലേക്കും ഇക്കലയളവില്‍ 9.3 ശതമാനം വര്‍ധന ഉണ്ടായി. 680 കോടി ഡോളറില്‍ നിന്നും കയറ്റുമതി 750 കോടി ഡോളറായി ഉയര്‍ന്നു. ബെല്‍ജിയത്തിലേക്കുള്ള കയറ്റുമതിയിലും വര്‍ധനവുണ്ടായി. ഇക്കാലയളവില്‍ 440 കോടി ഡോളറിന്റെ കയറ്റുമതി നേടി. പോളണ്ടിലേക്കുള്ള കയറ്റുമതിയും വര്‍ധിച്ചു. 182 കോടി ഡോളറിന്റെ കയറ്റുമതി ഇന്ത്യ കൈവരിച്ചു.