• Mon. Dec 15th, 2025

24×7 Live News

Apdin News

മോദിയെയും ആർ‌എസ്‌എസ് സർക്കാരിനെയും ഞങ്ങൾ പുറത്താക്കും ; അധികാരത്തിൽ വന്നിട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും

Byadmin

Dec 15, 2025



ന്യൂഡൽഹി : വോട്ട് ചോരി ആരോപണമുന്നയിച്ച് ഡൽഹിയിലെ രാംലീല മൈതാനിയിൽ കോൺഗ്രസ് റാലി . സർക്കാരിനെയും സംവിധാനത്തെയും വെല്ലുവിളിക്കാനുള്ള മാനസികാവസ്ഥയിലാണ് ഇന്ന് കോൺഗ്രസെന്ന് പരിപാടിയിൽ പ്രസംഗിച്ച രാഹുൽ ഗാന്ധി പറഞ്ഞു.

“ഞങ്ങൾ എപ്പോഴും സത്യത്തോടൊപ്പം നിൽക്കുന്നവരാണ്, പ്രധാനമന്ത്രി മോദിയെയും ആർ‌എസ്‌എസ് സർക്കാരിനെയും ഞങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യും . സത്യത്തിനും അസത്യത്തിനും ഇടയിലുള്ള ഈ യുദ്ധത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സർക്കാരുമായി ഒത്തുകളിക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിരോധശേഷി നൽകുന്നതിനായി ഒരു പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമം ഞങ്ങൾ മാറ്റുകയും തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. ഇതെല്ലാം സംഭവിക്കാൻ സമയമെടുത്തേക്കാം, പക്ഷേ ഇന്ത്യയിൽ സത്യം വിജയിക്കും. സത്യത്തിന്റെയും അഹിംസയുടെയും പാത പിന്തുടർന്ന് പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും ഞങ്ങൾ പരാജയപ്പെടുത്തും,” രാഹുൽ ഗാന്ധി പറഞ്ഞു.

By admin