• Sun. Oct 19th, 2025

24×7 Live News

Apdin News

മോദിയെ അഭിനന്ദിച്ച് മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് …ഇന്ത്യയും യുകെയും ആഴത്തിലുള്ള പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്നും സുനക്

Byadmin

Oct 19, 2025



ന്യൂദല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന എന്‍ഡിടിവി ഉച്ചകോടിയില്‍ എന്റെ പഴയ സുഹൃത്തായ നരേന്ദ്രമോദിയെ കണ്ടതില്‍ സന്തോഷം. ലോകത്തെ അടുത്ത ദശകങ്ങളില്‍ രൂപപ്പെടുത്താന്‍ പോകുന്ന വെല്ലുവിളികളെയും അവസരങ്ങലേയും കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. -ഋഷി സുനക് പറയുന്നു.

എഐ മുതല്‍ അടിസ്ഥാനസൗകര്യവികസനം വരെ, ആഗോള വളര്‍ച്ച മുതല്‍ സാമ്പത്തിക അതിജീവനം വരെയുള്ള കാര്യങ്ങല്‍ സംസാരിച്ചു. -ഋഷി സുനക് ചൂണ്ടിക്കാട്ടി. .

ഇന്ത്യയുടെ ഊര്‍ജ്ജവും അതിന്റെ അഭിലാഷങ്ങളും കണിശമാണ്. പുതിയ ആശയങ്ങളും പുതിയ വ്യവസായങ്ങളും ഇന്ത്യയില്‍ രൂപപ്പെടുമ്പോള്‍ യുകെയും ഇന്ത്യയും തമ്മില്‍ ആഴത്തിലുള്ള പങ്കാളിത്തത്തിന് മികച്ച സാധ്യതകളുണ്ട്. ബിസിനസ്, ടെക്നോളജി, വിദ്യാഭ്യാസം എന്നിവയില്‍ ഇന്ത്യയ്‌ക്കും യുകെയ്‌ക്കും ആഴത്തിലുള്ള പങ്കാളിത്തം സാധ്യമാണ്. -ഋഷി സുനക് പറയുന്നു.

By admin