കാബൂള്‍ ഇറാനില്‍ മോദി സര്‍ക്കാര്‍ പണിത ചാബഹാര്‍ തുറമുഖത്തെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ചൈനയ്‌ക്കും പാകിസ്ഥാനും താലിബാന്റെ ഈ നിലപാട് തിരിച്ചടിയായി.
ഇറാനില്‍ ഇന്ത്യ നിര്‍മ്മിച ചാബഹാര്‍ തുറമുഖത്തെ പിന്തുണയ്‌ക്കാന്‍ തയ്യാറാണെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയെ റഷ്യയുമായി ബന്ധപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതാണ് ചാബഹാര്‍. ഈ പാത ഇറാന്‍ വഴി അസര്‍ബൈജാനിലൂടെ റഷ്യയിലേക്കെത്തുന്നതാണ്. 400 കോടി രൂപ ചെലവിലാണ് ഈ തുറമുഖം ഇന്ത്യ നിര്‍മ്മിച്ചത്.
“ചാബഹാര്‍ നില്‍ക്കുന്ന പ്രദേശത്ത് കുഴപ്പമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ നിന്നും ഇതിനെതിരെ ഒരു കുഴപ്പവും ചെയ്യാന്‍ ആരെയും അനുവദിക്കില്ല.” – ഔദ്യോഗിക പ്രഖ്യാപനത്തില്‍ താലിബാന്‍ പറഞ്ഞു. ഇറാനിലാണെങ്കിലും അഫ്ഗാനിസ്ഥാന് തൊട്ടടുത്താണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്. മാത്രമല്ല മധ്യേഷ്യല്‍ രാജ്യങ്ങളായ തുര്‍ക്മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ചാബഹാര്‍ വഴി തുറക്കുന്നു. അതേ സമയം പാകിസ്ഥാനെ ഒഴിവാക്കുകയും ചെയ്യാം. ഇതോടെ ചൈന കോടികള്‍ മുടക്കി പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഗ്വാധാര്‍ തുറമുഖത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതാണ് ഇരുരാജ്യങ്ങളും ചാബഹാറിനെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്നത്.
“നമ്മള്‍ മനസ്സുവെച്ചാല്‍ കാശിയില്‍ നിന്നും കഷാന്‍ (ഇറാനിലെ ഒരു നഗരം) തമ്മിലുള്ള ദൂരം വെറും അരച്ചുവട് മാത്രമാണ്.”- ചാബഹാര്‍ തുറമുഖം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ മോദി ഗാലിബിന്റെ ഈ കവിതാഈരടി ചൊല്ലിയത്.