• Wed. Feb 5th, 2025

24×7 Live News

Apdin News

മോദിയ്‌ക്കൊപ്പം നടക്കുന്ന ഈ പെണ്‍പുലി; ഭാരതത്തിന് വേണ്ടി ജീവത്യാഗത്തിനും ഒരുക്കമുള്ള പൂനം ഗുപ്ത; രാഷ്‌ട്രപതിഭവന്‍ ഒരുങ്ങുന്നത് ഈ വിവാഹത്തിന്

Byadmin

Feb 5, 2025


ന്യൂദല്‍ഹി: ഒരു മാസം മുന്‍പ് മോദിയ്‌ക്കൊപ്പം നടക്കുന്ന ഈ പെണ്‍പുലി ആരാണ് എന്ന ചോദ്യത്തിനുത്തരം തേടി സമൂഹമാധ്യമങ്ങള്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ആ പെണ്‍കുട്ടിയാണ് ഫെബ്രുവരി 12ന് രാഷ്‌ട്രപതി ഭവനില്‍ വിവാഹിതയാകാന്‍ പോകുന്ന പൂനം ഗുപ്ത. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് ( സിആര്‍പിഎഫ്) അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ആയ ഈ യുവതി രാഷ്‌ട്രപതിയുടെ വ്യക്തിഗത സുരക്ഷാകാര്യങ്ങളുടെ ചുതലയുള്ള ഉദ്യോഗസ്ഥ കൂടിയാണ്. ചരിത്രത്തില്‍ ഇതാദ്യമായാണ് രാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതി വിവാഹവേദിയാകുന്നത്.

പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം ആത്മവിശ്വാസം നിറഞ്ഞ മുഖഭാവവും ചുവടുവെയ്പുകളുമായി മോദിയുടെ നിഴലായി കൂടെ നടക്കുന്ന യുവതിയുടെ ഫോട്ടോ ഒരു മാസം മുന്‍പ് വൈറലായി പ്രചരിച്ചിരുന്നു. ‘ലേഡി എസ് പി ജി’ എന്ന അടിക്കുറിപ്പോടെ നടിയും എംപിയുമായ കങ്കണ റണാവത്ത് ആണ് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി ഈ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. കണ്ണുകളിലും ചുവടുകളിലും ജാഗ്രത പുലര്‍ത്തി, പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും മന്ത്രി കിരണ്‍ റിജിജുവിനുമൊപ്പം നടന്നുനീങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥ വളരെ പൊടുന്നനെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നീടാണ് ഇത് പൂനം ഗുപ്തയാണെന്നും സിആര്‍പിഎഫ് കമാന്‍റന്‍റാണെന്നും കണ്ടെത്തിയത്. ഈ പെണ്‍കുട്ടിയുടെ വിവാഹവേദിയാവുകയാണ് രാഷ്‌ട്രപതി ഭവന്‍. ഫെബ്രുവരി 12നാണ് വിവാഹം. .തന്റെ സഹപ്രവര്‍ത്തകനായ അവിനാശ് കുമാറിനെയാണ് പൂനം ഗുപ്ത വിവാഹം ചെയ്യുന്നത്. അദ്ദേഹവും സിആര്‍പിഎഫ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ആണ്.

74ാം റിപ്പബ്ലിക് ദിനത്തില്‍ സിആര്‍പിഎഫ് ഓഫീസര്‍മാരുടെ പെണ്‍പടയെ നയിച്ച പെണ്‍പുലി പൂനം ഗുപ്തയാണ്.



By admin