• Sat. Jan 31st, 2026

24×7 Live News

Apdin News

മോദിയ്‌ക്ക് പലസ്തീന്‍ മന്ത്രിയുടെ പ്രശംസ; ഇന്ത്യയ്‌ക്ക് മാത്രമേ പലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം കൈവരിക്കാന്‍ സാധിക്കൂ എന്ന് മന്ത്രി

Byadmin

Jan 31, 2026



ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് മാത്രമേ പലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം കൈവരിക്കാന്‍ സാധിക്കൂ എന്ന് പലസ്തീന്‍ വിദേശകാര്യമന്ത്രി. ഇന്ത്യയ്‌ക്ക് മാത്രം കഴിയുന്ന ഒരു കാര്യമാണിതെന്നും വിദേശകാര്യമന്ത്രി വാഴ്സന്‍ ആഗബെകിയന്‍ പറഞ്ഞു. മോദി പലസ്തീന്റെയും ഇസ്രയേലിന്റെയും സുഹൃത്താണെന്നും അതിനാല്‍ സമാധാനനീക്കത്തിന് മോദിക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു.

ന്യൂദല്‍ഹിയില്‍ നടന്ന വിദേശകാര്യമന്ത്രിമാരുടെ ഇന്തോ അറബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍. ഇനി യുദ്ധത്തിന് ഇടമില്ലെന്നും പരസ്പരസംഭാഷണങ്ങളും നയതന്ത്രവും അന്താരാഷ്‌ട്ര നിയമങ്ങളോട് ബഹുമാനവും ആണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

ഗാസയില്‍ താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവിടുത്തെ സ്ഥിതി ഭയാനകമാണെന്ന് അവര്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായിട്ടും വെടിവെയ്‌പും കൊലപാതകങ്ങളും നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

 

 

By admin