
പട്ന:: ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും മാത്രമല്ല, മഹാസഖ്യത്തിന്റെ ഭാഗമായ ഇടത് പക്ഷ പാര്‍ട്ടികളും തോറ്റമ്പി. 2020ല്‍ ഇടത് പക്ഷം ആകെ മത്സരിച്ച 29 സീറ്റുകളില്‍ 16 എണ്ണത്തില്‍ വിജയിച്ചിരുന്നു.
എന്നാല്‍ ഇക്കുറി ആകെ മത്സരിച്ച 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നത് പത്തില്‍ താഴെ സീറ്റുകളില്‍ മാത്രം. സിപിഐഎംഎല്ലാണ് ബീഹാറില്‍ ഇടത് പക്ഷത്തിലെ വല്യേട്ടന്‍. ആകെ 20 സീറ്റുകളാണ് ഇവര്‍ക്ക് നല്‍കിയത്. സിപിഐയ്‌ക്ക് ഒമ്പത് സീറ്റുകളും സിപിഎമ്മിന് നാല് സീറ്റുകളുമാണ് നല്‍കിയത്.
29ല്‍ 16 സീറ്റുകള്‍ വിജയിച്ചുകൊണ്ട് 2020ല്‍ നടത്തിയ മെച്ചപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 2020ലെ 29 സീറ്റുകളേക്കാള്‍ നാല് സീറ്റ് അധികം തേജസ്വി യാദവ് ഇടത്പക്ഷത്തിന് നല്‍കിയത്. പക്ഷെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് ഇടത് പക്ഷവും ബീഹാറില്‍ പൊളിഞ്ഞു.