• Fri. Jul 3rd, 2026

24×7 Live News

Apdin News

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

Byadmin

Jul 3, 2026


കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച മൂന്ന് പ്രധാന നേതാക്കളില്‍ ഒരാളാണെന്ന് ശശി തരൂര്‍. ദീപികയിലെ ലേഖനത്തിലാണ് തരൂരിന്റെ പരാമര്‍ശങ്ങള്‍.

ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവര്‍ക്കൊപ്പം മൂന്നാമനാണ് മോദി. മോദിയുടെ ഭരണകാലത്ത് വിവിധ മേഖലകളില്‍ രാജ്യം അമ്പരപ്പിക്കുന്ന പുരോഗതി കൈവരിച്ചതായും തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി വിജയിച്ചതാണ് ഏറ്റവും വലിയ നേട്ടം.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്താന്‍ മോദിക്ക് കഴിഞ്ഞു. മന്‍മോഹന്‍ സിങ്ങിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് തന്നെ, പരമ്പരാഗത ബാങ്കിങ് മേഖലയുടെ ഘടന പൊളിച്ചെഴുതി പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരുന്നതില്‍ മോദി വിജയിച്ചു. അദ്ദേഹം തുടര്‍ന്നു.



By admin