• Sun. Oct 12th, 2025

24×7 Live News

Apdin News

മോദി സര്‍ക്കാരിന്റെ താലിബാന്‍ നീക്കത്തിന് കയ്യടിച്ച് അസദുദ്ദീന്‍ ഒവൈസിയും യുപിയിലെ ഇസ്ലാമിക മതപഠനം കേന്ദ്രവും; പ്രിയങ്കയുടെ പ്രതിഷേധം ചീറ്റി

Byadmin

Oct 12, 2025



ന്യൂദല്‍ഹിL താലിബാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖി ഇന്ത്യ സന്ദര്‍ശിച്ചതിനെതിരെ വലിയ ഒച്ചപ്പാടുണ്ടാക്കാന്‍ ശ്രമിച്ച പ്രിയങ്ക ഗാന്ധിയ്‌ക്ക് വലിയ പിന്തുണ ലഭിച്ചില്ല. വനിതാ മാധ്യമപ്രവര്‍ത്തകരെ അമിര്‍ ഖാന്‍ മുതാഖിയുടെ വാര്‍ത്താസമ്മേളനത്തിന് ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വനിതാമാധ്യമപ്രവര്‍ത്തകരെ ഇളക്കിവിടാനുള്ള കോണ്‍ഗ്രസ് -ജിഹാദി ശ്രമവും പാളി.

കാരണം മുസ്ലിം വിഭാഗത്തില്‍ നിന്നും മോദി സര്‍ക്കാരിന്റെ നീക്കത്തിന് വലിയ കയ്യടി ഉയരുന്നതാണ് കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുന്നത്. എഐഎഐഎം നേതാവ് താലിബാന്റെ ഇന്ത്യയിലേക്കുള്ള വരവിന് വലിയ ശബ്ദത്തിലാണ് സ്വാഗതമോതിയിരിക്കുന്നത്. മാത്രമല്ല, ഇന്ത്യ കാബൂളില്‍ തുറക്കുന്ന എംബസി ഒരു മുഴുവന്‍ അധികാരത്തോടെയുള്ള എംബസിയാക്കി ഉയര്‍ത്തണമെന്നും അസദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടിരിക്കുന്നു.

അതുപോലെ യുപിയില്‍ മദ്രസ പഠനവും ഇസ്ലാമിക മതപഠനവും നടത്തുന്ന ഏറ്റവും വലിയ സ്കൂളായ ദാരുള്‍ ഉലൂം ദിയോബാന്‍റിലേക്കുള്ള താലിബാന്‍ മന്ത്രിയുടെ സന്ദര്‍ശനത്തിനും വലിയ സ്വീകരണമാണ് മുസ്ലിങ്ങള്‍ നല്‍കുന്നത്. പാകിസ്ഥാനെതിരായ ആയുധമാക്കി മാറ്റുക എന്ന തന്ത്രപരമായ നീക്കത്തിനാണ് ഇപ്പോഴത്തെ ആഗോള സാഹചര്യത്തില്‍ ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയ്‌ക്കെതിരെ പല തരത്തിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ഒരുക്കം നടത്തുന്നതിനിടയില്‍ പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്നതാണ് മോദി സര്‍ക്കാരിന്റെ താലിബാനുമായി അടുപ്പം സ്ഥാപിച്ചുകൊണ്ടുള്ള നീക്കം.

അതുപോലെ അമേരിക്ക അഫ്ഗാനിസ്ഥാനിലെ വിമാനത്താവളം സ്വന്തമാക്കരുതെന്നും ഇന്ത്യ ആഗ്രഹിക്കുന്നു. കാരണം അമേരിക്കയ്‌ക്ക് അത്തരമൊരു വ്യോമബേസായി അഫ്ഗാനിലെ ബഗ്രാം എയര്‍പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യയ്‌ക്കും ഭീഷണിയാകും. ഇന്ത്യയുടെ തന്ത്രപരമായ നീക്കം കൊള്ളേണ്ടിടത്ത് കൊണ്ടു. പാകിസ്ഥാന്‍ സൈനിക നേതൃത്വവും പ്രതിരോധമന്ത്രാലയവും ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ്.

 

By admin