• Wed. Oct 29th, 2025

24×7 Live News

Apdin News

മോന്‍ത ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്ര-ഒഡിഷ തീരത്ത് അതീവ ജാഗ്രത – Chandrika Daily

Byadmin

Oct 29, 2025


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘മോന്‍ത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് കരതൊട്ടു. മച്ചിലിപട്ടണം മുതല്‍ കലിംഗപട്ടണം വരെ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിയാനാണ് സാധ്യത. ആദ്യ മൂന്ന് മണിക്കൂര്‍ ആന്ധ്രയുടെയും തെക്കന്‍ ഒഡിഷയുടെയും തീരപ്രദേശങ്ങള്‍ക്കും ഏറ്റവും നിര്‍ണായകമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

ആന്ധ്രയിലെ 17 ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കി.

ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളില്‍ നാളെ രാവിലെ 6.30 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

അതേസമയം, ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും പ്രകടമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍, മധ്യ കേരളങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും, പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും സജ്ജരാകണമെന്നും ദുരന്തനിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) നിര്‍ദേശിച്ചു.

കൂടാതെ, കേരളംകര്‍ണാടകലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.



By admin