
മലപ്പുറം:മോഷണ ശ്രമമാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടഞ്ഞുവച്ച് മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.കിഴിശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്.
ഇരുമ്പ് വടിയും തടികളും ഉപയോഗിച്ചാണ് ഇവര്‍ കുട്ടികളെ മര്‍ദിച്ചത്. തുടര്‍ന്ന് കുട്ടികളെ പൊലീസില്‍ ഏല്‍പ്പിച്ചു. കുട്ടികള്‍ക്ക് കൊടിയ മര്‍ദനമേറ്റെന്ന് കണ്ട് കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.