• Sat. Oct 4th, 2025

24×7 Live News

Apdin News

മോഹന്‍ലാലിന്റെ ചിത്രം ദുരുപയോഗിച്ചുള്ള തട്ടിപ്പ്; ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് കൈമാറി

Byadmin

Oct 4, 2025



തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പിൽ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് നല്‍കി മോഹന്‍ലാലിന്റെ ഓഫീസ്. സമാനമായ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മോഹന്‍ലാലിന്റെ ഐ.ടി. മാനേജര്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കിയിരുന്നു.

തട്ടിപ്പുകാരുടെ ഗൂഗിള്‍ അക്കൗണ്ടും രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളും നീക്കം ചെയ്തിരുന്നു. പോലീസ് നടപടികള്‍ തുടരുന്നതിനിടെയാണ് പുതിയ ഫേസ്ബുക്ക് പ്രൊഫൈലുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയത്. തട്ടിപ്പിലൂടെ നിരവധിപ്പേര്‍ക്ക് പണം നഷ്ടമായതായി സൂചനയുണ്ട്.

നടന്റെ വീഡിയോയ്‌ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു തട്ടിപ്പ്. പ്രൊഫൈലുകളിലും ഗ്രൂപ്പുകളിലും വീഡിയോ ഷെയർ ചെയ്താൽ, ഫാൻസ്‌ പേജിലൂടെ പതിനായിരം രൂപ സമ്മാനം എന്നായിരുന്നു വാഗ്ദാനം. ഇങ്ങനെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സ്വന്തമാക്കും. നാല് ലക്ഷത്തിലധികം പേർ കാണുകയും എണ്ണായിരത്തിലധികം ഷെയറുകൾ ലഭിക്കുകയും ചെയ്ത വീഡിയോ ആണിത്.

By admin