ന്യൂദല്‍ഹി: ഈയിടെ മ്യാന്‍മറില്‍ നിന്നും അസം വഴിയും ബംഗാള്‍ വഴിയും നുഴഞ്ഞുകയറിയ 40000 രോഹിംഗ്യ മുസ്ലിങ്ങളെ ജമ്മു കശ്മീരില്‍ എത്തിച്ച് ഇന്ത്യന്‍ സൈനിക ക്യാമ്പിന് ചുറ്റുമായി തമ്പടിപ്പിച്ചിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് സാമൂഹ്യ നിരീക്ഷകന്‍ ജെ. സായിദീപക്. അധനികൃത മുസ്ലിം കുടിയേറ്റക്കാരെ ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നും ഇന്ത്യയില്‍ എത്തിക്കുന്നതിന് എണ്ണയിട്ട യന്ത്രം പോലെ ഒരു സംവിധാനം പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും ഇതായിരിക്കും ഭാരതത്തിന്റെ ഭാവിയിലെ വെല്ലുവിളിയെന്നും ജെ. സായിദീപക്.
അനധികൃത കുടിയേറ്റക്കാരുടെ സംഘം കൃത്യമായ അജണ്ടകളോടെ ഇന്ത്യയില്‍ എത്തുന്നു. അവര്‍ ഹൈദരാബാദില്‍ എത്തുന്നു. ചെന്നൈയില്‍ എത്തുന്നു. കൊച്ചിയില്‍ എത്തുന്നു. അവരെ എത്തിക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്.മാത്രമല്ല ഇവര്‍ ഒടുവില്‍ എത്തിച്ചേരുന്നതും താമസമാക്കുന്നതും വര്‍ഗ്ഗീയമായി സെന്‍സിറ്റീവായ സ്ഥലങ്ങളിലാണ്.- സായിദീപക് പറയുന്നു.
ഇവര്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് കൃത്യമായി ആതിഥ്യമരുളാന്‍ ആളുകള്‍ ഉണ്ട്. ഉടന്‍ ഇവര്‍ക്ക് വേണ്ടി ആധാര്‍കാര്‍ഡ് നിര്‍മ്മിച്ചുകൊടുക്കപ്പെടുന്നു. ജോലിയും നല്‍കുന്നു. ഈ അനധികൃത കുടിയേറ്റമായിരിക്കും ഭാരതത്തിന്റെ നാളത്തെ ഏറ്റവും വലിയ തലവേദനയെന്നും സായിദീപക്. ജനസംഖ്യയുടെ താളമാണ് ഇവിടെ നഷ്ടപ്പെടുന്നത്. ചില പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരെ ഭൂരിപക്ഷമാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. – അദ്ദേഹം പറയുന്നു.