
ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് അധികാരപദവികളില്‍ നിന്നും ഒഴിച്ചുനിര്‍ത്തുന്നുവെന്ന് പരാതിപ്പെട്ട മൗലാന അര്‍ഷദ് മദനിയോട് മറുചോദ്യവുമായി സാധ്വി പ്രാചി. നിങ്ങളുടെ 55,56 മുസ്ലിം രാജ്യങ്ങളില്‍ എവിടെയെങ്കിലും ഹിന്ദു പ്രധാനമന്ത്രിമാര്‍ ഉണ്ടോ എന്ന ചോദ്യമാണ് സാധ്വി പ്രാചി ഉയര്‍ത്തിയത്.
“ന്യൂയോര്‍ക്കില്‍ മുസ്ലിമായ സൊഹ്റാന്‍ മംദാനിയെ മേയറാക്കി. പക്ഷെ നോക്കൂ, അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ എന്താണ് സംഭവിച്ചത്? ഇവിടെ മുസ്ലിങ്ങളെ തലപൊക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല.” – ഈയിടെ നടത്തിയ ഒരു പ്രസ്താവനയില്‍ മൗലാന അര്‍ഷദ് മദനി പറഞ്ഞതാണ് ഇക്കാര്യം.
ഈ 55, 56 മുസ്ലിം രാജ്യങ്ങളില്‍ എവിടെയെങ്കിലും ഒരു ഹിന്ദു മുഖ്യമന്ത്രിയുണ്ടോ? എന്തിന് ഒരു ഹിന്ദു വൈസ് ചാന്‍സലറെങ്കിലും ഉണ്ടോ?-സാധ്വി പ്രാചി ചോദിക്കുന്നു.