ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്റെ സംസ്കാരം. ശനിയാഴ്ചയാകും സംസ്കാരമെന്നാണ് വ്യക്തമാകുന്നത്. അമേരിക്കയിലുള്ള മകൾ എത്തിയതിനു ശേഷമായിരിക്കും സംസ്കാരം.
ബുധനാഴ്‌ച്ച രാത്രിയാണ് മൻമോഹൻ സിംഗ് ഡൽഹി എയിംസിൽ അന്തരിച്ചത്. രാത്രി എട്ട് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുൻ പ്രധാനമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദില്ലി എയിംസിൽ രാത്രി 9.51 നാണ് മരണം സ്ഥിരീകരിച്ചത്.
2004 മുതൽ 2014 വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ രണ്ട് തവണ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിംഗ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു.
ഭാര്യ ഗുർചരൺ സിങ്. മൂന്ന് പെൺമക്കളുമുണ്ട്.
ജനുവരിയില്‍ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി. ഭാര്യ: ഗുര്‍ശരണ്‍ കൗര്‍. മക്കള്‍: ഉപീന്ദര്‍ സിങ്, അമൃത് സിങ്, ദാമന്‍ സിങ്.
2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ഈ വര്‍ഷം ആദ്യമാണ് രാജ്യസഭയില്‍നിന്ന് വിരമിച്ചത്. 1991 മുതല്‍ 96 വരെ നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു.
ജനനം 1932 സപ്തംബര്‍ 26 ന്. ഗുര്‍മുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകന്‍. ദല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രൊഫസറായാണ് മന്‍മോഹന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു. 1971 ല്‍ ഗതാഗത വകുപ്പില്‍ സാമ്പത്തിക ഉപദേഷ്ടാവായി. 1972 മുതല്‍ 1976 വരെ ധനകാര്യ വകുപ്പില്‍ മുഖ്യ ഉപദേഷ്ടാവായിരുന്നു.
1982 ല്‍ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി. മുന്‍ മുന്‍ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ ചെയര്‍മാനായും യുജിസി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.