• Tue. Oct 14th, 2025

24×7 Live News

Apdin News

യഥാര്‍ത്ഥ ഉരുളക്കിഴങ്ങിന്റെ ചിത്രം ഉള്‍പ്പെടുത്തി റീബ്രാന്‍ഡിംഗ് – Chandrika Daily

Byadmin

Oct 14, 2025


വാഷിങ്ടണ്‍: ചിപ്സുകളിലെ പ്രമുഖ ബ്രാന്‍ഡ് ലെയ്സ് ലോകമെമ്പാടും 200ലധികം വ്യത്യസ്ത രുചികളില്‍ ഉരുളക്കിഴങ്ങ് ചിപ്സുകള്‍ വില്‍ക്കുന്നു.

പുതിയ മാര്‍ക്കറ്റിങ് പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍, ലെയ്സ് പാക്കറ്റുകള്‍ പുനര്‍ബ്രാന്‍ഡിംഗ് നടത്താന്‍ തീരുമാനിച്ചു.

നിലവില്‍, 200 ലധികം രുചികളുള്ള ചിപ്സ് പാക്കറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഉരുളക്കിഴങ്ങിന്റെ ചിത്രം കാണുന്നത്. ‘ലെയ്സ്’ എന്ന് കേള്‍ക്കുമ്പോള്‍ മഞ്ഞയും ചുവപ്പും ചേര്‍ന്ന ലോഗോ മാത്രമേ ഉപഭോക്താക്കളില്‍ പ്രതിഫലിക്കുകയുള്ളു.

ഗവേഷണപ്രകാരം, ഉപഭോക്താക്കളുടെ 42% ഉരുളക്കിഴങ്ങില്‍ നിന്നാണ് ചിപ്സുകള്‍ ഉണ്ടാക്കുന്നതെന്ന് അറിയില്ല. ഇതിനെ പരിഹരിക്കാന്‍, പുതിയ പാക്കറ്റുകളില്‍ ഉരുളക്കിഴങ്ങിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

പുതിയ പുനര്‍ബ്രാന്‍ഡിംഗ് ‘യാഥാര്‍ഥ്യത്തില്‍ വേരൂന്നത്’ എന്ന പേരില്‍ നടത്തപ്പെടുന്നു. ഇത് ലോകമാകെയുള്ള പ്രതിഷേധങ്ങള്‍ക്കും മറുപടിയായി, ലെയ്സ് തദ്ദേശീയമായ ഉരുളക്കിഴങ്ങുകള്‍ ഉപയോഗിക്കുന്നതും, ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതവുമാണെന്നും ഉപഭോക്താക്കള്‍ക്കു കാണിക്കാനുള്ള ശ്രമമാണ്.

2024-ല്‍ നേരിട്ട 5% കോടി ലാഭ ഇടിവ് കടക്കുന്നതിലും പുതിയ രൂപം സഹായിക്കുമെന്ന പ്രതീക്ഷയും കമ്പനി രേഖപ്പെടുത്തി.

പാക്കറ്റ് ഡിസൈന്‍ മുതല്‍ ലോഗോ വരെ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. ലെയ്സിന്റെ ചിപ്സുകള്‍ നിര്‍മ്മിക്കുന്ന 30,00,000 കര്‍ഷകര്‍ക്ക് വേണ്ടി ഈ മാറ്റമാണെന്നും പെപ്സികോ സിഎംഒ ജോണി കാഹില്‍ പറഞ്ഞു.

ഇതോടെ, ഗസ്സ വംശഹത്യയില്‍ ഇസ്രായേലിന് പിന്തുണ നല്‍കുന്ന കമ്പനികളില്‍ ലെയ്സും പെപ്സികോയും ഉള്‍പ്പെട്ടതിനാല്‍, പുതിയ റീബ്രാന്‍ഡിംഗ് ലോകമാകെയുള്ള ഉപഭോക്താക്കളില്‍ ചിന്തനീയമാകുമെന്ന് സൂചന നല്‍കുന്നു.

 



By admin