യമന്‍ തലസ്ഥാനമായ സനായില്‍ മാധ്യമസ്ഥാപനത്തിനുമേല്‍ ബോബിട്ട് ഇസ്രായേല്‍. സംഭവത്തില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും, 22 പേര്‍ക്കെങ്കിലും പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ‘സെപ്റ്റംബര്‍’ എന്ന പത്രസ്ഥാപനത്തിനു നേര്‍ക്കാണ് ആക്രമണം നടന്നത്. പത്രത്തിന്റെ ഓഫിസ് സമ്പൂര്‍മായി തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി പറഞ്ഞു.
ആക്രമണത്തെ ഹീനമായ കുറ്റകൃത്യമെന്ന് അപലപിച്ച് ‘സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പരയുടെ ഭാഗമാണിതെ’ന്ന് യമനിലെ മാധ്യമ പ്രസാധകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അടിയന്തരമായി ഇടപെടാന്‍ ഐക്യരാഷ്ട്രസഭയോടും സുരക്ഷാ കൗണ്‍സിലിനോടും ലോക മാധ്യമ സമൂഹത്തോടും ആശ്യപ്പെട്ടു.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, തീവ്രവാദികളായ ഹൂതി സര്‍ക്കാറിന്റെ മിക്ക അംഗങ്ങളെയും ഞങ്ങള്‍ ഇല്ലാതാക്കി. ഇന്ന് ഞങ്ങള്‍ അവരെ വീണ്ടും ആക്രമിച്ചു. ഞങ്ങള്‍ ഇനിയും ആക്രമണം തുടരും. ഞങ്ങളെ ആക്രമിക്കുന്നവര്‍ ആരായാലും ഞങ്ങള്‍ അവരെ സമീപിക്കും’ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു മധ്യ ഇസ്രായേലില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. ഇത് തങ്ങളുടെ ദൃഢനിശ്ചയത്തെ ദുര്‍ബലപ്പെടുത്തിയില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.