• Thu. Sep 11th, 2025

24×7 Live News

Apdin News

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ട്രെയിനുകൾ വഴിതിരിച്ച് വിടും

Byadmin

Sep 11, 2025



തിരുവനന്തപുരം:  റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിലെ ചിങ്ങവനം -കോട്ടയം സെക്ഷനില്‍ പാലം നമ്പർ 280-ൽ ഗർഡർ മാറ്റിസ്ഥാപിക്കൽ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് (16319) ഈ മാസം 20നു ആലപ്പുഴ വഴി തിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവ ല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ് എന്നിവയ്‌ക്കു പകരം ഹരിപ്പാട്, അമ്പലപ്പുഴ,ആലപുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

എറണാകുളം-കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) ഇന്ന് ഈറോഡ്, കാരൂർ, സേലം വഴി തിരിച്ചുവിടും. അതേസമയം കാരൂരിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.



By admin