• Wed. Feb 5th, 2025

24×7 Live News

Apdin News

യാത്രയ്‌ക്കിടെ വിശ്രമിക്കാൻ വാഹനം വഴിയരികിൽ നിർത്തിയ 20 അം​ഗ വിവാഹ സംഘത്തിന് പോലീസ് മർദ്ദനം, പലർക്കും പരിക്ക്

Byadmin

Feb 5, 2025


പത്തനംതിട്ട: വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ വഴിയരികിൽ വിശ്രമിക്കാൻ നിന്ന 20 അംഗ സംഘത്തെ പോലീസ് മർദ്ദിച്ചു. തലയ്‌ക്ക് ഉൾപ്പെടെ പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിൽക്കുകയായിരുന്നു സംഘം. പത്തനംതിട്ടയിൽ ഇന്നലെ രാത്രി 11മണിക്കുശേഷം ദമ്പതികൾ അടക്കമുള്ള സംഘമാണ് വഴിയരികിൽ നിന്നിരുന്നത്.

ഒരു കാരണവും കൂടാതെയാണ് പാഞ്ഞെത്തിയ പോലീസി​ന്റെ മർദ്ദനം. കോട്ടയം സ്വദേശികളായ 20 അം​ഗ സംഘം സഞ്ചരിച്ച ട്രാവലർ വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം മർദ്ദിക്കുകയായിരുന്നു. അതേസമയം, പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

 



By admin