യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കൊലക്കേസ് പ്രതികളായ മുഹമ്മദ് റിനാഷ്, മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
യുഎഇ സര്‍ക്കാരിന് ദയാഹര്‍ജികളും മാപ്പ് അപേക്ഷകളും അയയ്ക്കുന്നത് ഉള്‍പ്പെടെ സാധ്യമായ എല്ലാ കോണ്‍സുലര്‍ നിയമ സഹായങ്ങളും എംബസി നല്‍കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ പരമോന്നത കോടതി ഇവരുടെ വധശിക്ഷ ശരിവെച്ച പശ്ചാത്തലത്തിലാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുതന്നത്.
മുഹമ്മദ് റിനാഷിനെ എമിറേറ്റി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചിരുന്നത്. ഒരു ഇന്ത്യന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരനെ ശിക്ഷിച്ചത്.