ദോഹ : യുഎഇ പ്രസിഡന്റെ് ഷെയ്ഖ് മുഹമ്മദ് ഖത്തറില്‍ എത്തി. ഹമാസ് നേതാക്കളെ ലക്ഷ്യമാക്കി ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബുധനാഴ്ച ഖത്തറിലെത്തി. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്.