• Wed. Sep 24th, 2025

24×7 Live News

Apdin News

യുഎന്‍, ഇന്ത്യ, ചൈന, യൂറോപ്പ് , മറ്റെല്ലാ രാജ്യങ്ങളേയും കുറ്റപ്പെടുത്തിയും സ്വയം പ്രശംസിച്ചും ട്രംപിന്റെ ഐക്യരാഷ്‌ട്രസഭയിലെ പ്രസംഗം

Byadmin

Sep 24, 2025



യുഎന്‍(വാഷിംഗ്ടണ്‍) :കരുത്തില്ല എന്ന് യുഎന്നിനെയും ക്രമാതീതമായ മുസ്ലിം കുടിയേറ്റത്തിന്റെ പേരില്‍ യൂറോപ്പിനെയും കുറ്റപ്പെടുത്തി ട്രംപിന്റെ ഐക്യരാഷ്‌ട്രസഭയിലെ (യുഎന്‍) പ്രസംഗം. നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ട്രംപ് വീണ്ടും യുഎന്നില്‍ പ്രസംഗിക്കുന്നത്. റഷ്യയെ ഉക്രൈനെതിരായ യുദ്ധത്തിന് പണം നല്‍കി സഹായിക്കുന്നതിന്റെ പേരില്‍ ഇന്ത്യയെയും ചൈനയേയും ട്രംപ് വിമര്‍ശിച്ചു.

അതേ സമയം ട്രംപിന്റെ പ്രസംഗത്തില്‍ ഉടനീളം ആത്മപ്രശംസ നിറഞ്ഞുനിന്നിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധമുള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തിയത് താനാണെന്നും സമാധാനത്തിനുള്ള നോബെല്‍ സമ്മാനത്തിന് തന്നെ പരിഗണിക്കാവുന്നതാണെന്നും ട്രംപ് പറഞ്ഞപ്പോള്‍ ശ്രോതാക്കളായ വിദേശപ്രതിനിധികള്‍ അസ്വസ്ഥതയോടെയാണ് ഈ വാക്കുകള്‍ കേട്ടിരുന്നത്. സ്വന്തം കാര്യം നടക്കാന്‍ ആത്മപ്രശംസയും ഭീഷണിയും സോപ്പിടലും ഉള്‍പ്പെടെ എന്തും ചെയ്യുന്ന നേതാവായ ട്രംപിന് ചേരുന്ന ഒരു പ്രസംഗമായിരുന്നു ഇത്.

ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ഉള്‍പ്പെടെ പലരും ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിക്കുന്നതിന‍് മൂന്നാമത് ഒരു രാഷ്‌ട്രത്തിനും പങ്കില്ലെന്ന് പ്രഖ്യാപിച്ചിട്ടും വീണ്ടും ട്രംപ് സമാധാനം കൊണ്ട് വന്നത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ചു.

By admin