• Tue. Mar 31st, 2026

24×7 Live News

Apdin News

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

Byadmin

Mar 31, 2026



ടെഹ്റാന്‍: വിയറ്റ്നാം യുദ്ധം ഓര്‍മ്മയുണ്ടോ? 20 വര്‍ഷം നീണ്ടു നിന്ന ഈ യുദ്ധത്തില്‍ അമേരിക്ക തീരെ ചെറിയ രാജ്യമായ വിയറ്റ്നാമിനോട് തോറ്റുപോയി. ദക്ഷിണ വിയറ്റ്നാമിന്റെ ഭരണം കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റെടുക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു അമേരിക്ക വടക്കന്‍ വിയറ്റ്നാമിനെ ആക്രമിച്ചത്. പക്ഷേ രണ്ട് ദശകം നീണ്ടു നിന്ന യുദ്ധത്തില്‍ വടക്കൻ വിയറ്റ്നാം ജയിച്ചു, വിയറ്റ്നാം ഒരു രാജ്യമായി മാറുകയും ചെയ്തു. , യു.എസിന് ഗുരുതരമായ നാശനഷ്ടങ്ങളും കനത്ത സാമ്പത്തിക നഷ്ടവും നേരിടേണ്ടിവന്നു. അന്ന് വടക്കന്‍ വിയറ്റ്നാമിനെ റഷ്യയും ചൈനയും സഹായിച്ചിരുന്നു.

അതേ രീതിയിലാണ് ഇറാനിലും കാര്യങ്ങള്‍ പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ തീരുമെന്ന് അമേരിക്ക കരുതിയ യുദ്ധം ഒരു മാസം പിന്നിടുകയാണ്. ഇറാന്റെ ചെറുത്തുനില്‍പാണ് അമേരിക്കയെ ഭയപ്പെടുത്തുന്നത്. മാത്രമല്ല, അമേരിക്കയ്‌ക്ക് ഇപ്പോള്‍ തന്നെ 200 കോടി ഡോളര്‍ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തപ്പെടുന്നത്. വെനസ്വേല പോലെ ചെവിക്ക് പിടിച്ച് തൂത്തെറിയാന്‍ പറ്റുന്ന രാജ്യമല്ല ഇറാനെന്ന് യുദ്ധം ഒരു മാസം പിന്നിട്ടതോടെ യുഎസിന് മനസ്സിലാക്കിയിരിക്കുന്നു. മാത്രമല്ല ഈ യുദ്ധത്തില്‍ യൂറോപ്യന്‍ യൂണിയനും നേറ്റോ രാജ്യങ്ങളും ഇടപെടാന്‍ തയ്യാറില്ലാത്തതും അമേരിക്കയെ വലയ്‌ക്കുന്നു.

മാത്രമല്ല, ഇറാനെ പരോക്ഷമായി റഷ്യയും ചൈനയും സഹായിക്കുന്നുമുണ്ട്. ഇറാന് വേണ്ട ആയുധങ്ങള്‍ ഭൂഗര്‍ഭതുരങ്കങ്ങളിലൂടെ ചൈന എത്തിക്കുന്നതായി പറയുന്നു. ഇറാന്റെ മിസൈലുകളെ കൃത്യമായി യുഎസ് സൈനികത്താവളങ്ങളില്‍ എത്തിക്കുന്നത് റഷ്യയുടെ ജിപിഎസ് സഹായത്തോടെയാണെന്നും പറയപ്പെടുന്നു.

വിജയിക്കാതെ തലയൂരിയാല്‍ നാണക്കേടാകുമെന്ന് ഭയന്ന് അമേരിക്ക കൂടുതല്‍ കപ്പല്‍പടയെ ഇറാനിലേക്ക് കൊണ്ടുവരികയാണ്. കരയുദ്ധത്തിലൂടെ ഇറാനെ കീഴ്പ്പെടുത്താനും ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനും അമേരിക്കയ്‌ക്ക് പദ്ധതിയുണ്ടെന്ന് പറയുന്നു.

By admin