യുഎസില്‍ വെടിവെപ്പില്‍ രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപത്ത് ബുധനാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. കാപിറ്റല്‍ ജൂത മ്യൂസിയത്തിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രാഈല്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പുണ്ടായത്.
ആക്രമണത്തിന് പിന്നില്‍ രണ്ടുപേരാണെന്നാണ് നിഗമനം. ഇതിലൊരാളെ അറസ്റ്റ് ചെയ്തതായും സൂചനകളുണ്ട്. രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ട വിവരം യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സ്ഥിരീകരിച്ചു. വിഷയത്തിന് പിന്നില്‍ സെമിറ്റിക് വിരുദ്ധ ഭീകരവാദമാണെന്ന് യുഎന്നിലെ ഇസ്രാഈല്‍ അംബാസഡര്‍ ഡാനി ഡാനന്‍ വ്യക്തമാക്കി. സാഹചര്യം വിലയിരുത്തി കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.