
ന്യൂദല്‍ഹി: യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടി. ഒക്ടോബറില്‍ മാത്രം 5.4 ലക്ഷം ബാരല്‍ എണ്ണ വാങ്ങി. ഒക്ടോബര്‍ 27 വരെയുള്ള കണക്കാണിത്.
ഇന്ത്യയുടെ ലക്ഷ്യം മെച്ചപ്പെട്ട വ്യാപാരക്കരാറാണ്. ഇപ്പോഴത്തെ 50 ശതമാനം എന്ന പിഴപ്പലിശ ഒഴിവാക്കിക്കിട്ടിയാല്‍ ഇന്ത്യയ്‌ക്ക് വീണ്ടും യുഎസ് കയറ്റുമതി വര്‍ധിപ്പിക്കാനാകും. ഇതോടെ ടെക്സ്റ്റൈല്‍, സമുദ്രോല്‍പന്നകയറ്റുമതി ഉള്‍പ്പെടെയുള്ള മേഖല കുതിയ്‌ക്കും.
റഷ്യയുടെ എണ്ണക്കമ്പനികളായ റോസ് നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയുടെ മേല്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം കടുപ്പിച്ചതോടെ ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചു. മാത്രമല്ല, റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി കുറച്ചതോടെ ആ കുറവ് പരിഹരിക്കാനാണ് യുഎസില്‍ നിന്നുള്ള ഇറക്കുമതി കൂട്ടിയത്.