ബെംഗളൂരു: അന്താരാഷ്‌ട്ര വികസനത്തിനുള്ള യുഎസ് ഏജന്‍സി ഫണ്ടില്‍ (യുഎസ് എയ് ഡ്) നിന്നും ബെംഗളൂരിലെ ജോര്‍ജ്ജ് സോറോസിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ സംഘടന എട്ട് കോടി വാങ്ങിയതായി ഇഡി കണ്ടെത്തി. എഎസ് എആര്‍ സോഷ്യല്‍ ഇംപാക്ട് അഡ്വൈസേഴ്സ് (ASAR Social Impact Advisors) എന്ന എന്‍ജിഒ സംഘടനയാണ് യുഎസ് എയ് ഡില്‍ (USAID) നിന്നും എട്ട് കോടി രൂപ വാങ്ങിയത് എന്നതാണ് ഇഡിയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് എന്‍ജിഒ സംഘടനകള്‍ 25 കോടി ജോര്‍ജ്ജ് സോറോസില്‍ നിന്നും വാങ്ങിയത് എന്തിനെന്ന് അന്വേിക്കുന്നതിന് ഇടയിലാണ് ഇഡി എഎസ് എആര്‍ സോഷ്യല്‍ ഇംപാക്ട് അഡ്വൈസേഴ്സ് എന്ന എന്‍ജിഒ സംഘടന യുഎസ് എയ്ഡിന്റെ എട്ട് കോടി വാങ്ങിയതായി കണ്ടെത്തിയത്.
മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പ്രതിജ്ഞയെടുത്ത ജോര്‍ജ്ജ് സോറോസ്
ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പ്രതിജ്ഞയെടുത്ത വ്യക്തിയാണ് അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്. ഈ പശ്ചാത്തലത്തിലാണ് ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ള സംഘടനകളെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാന്‍ ഇഡി തീരുമാനിച്ചിരിക്കുന്നത്. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഭാഗമായി സാമൂഹ്യമാറ്റത്തിന് വേണ്ടി ധനസഹായം നല്‍കുന്ന സംഘടനയാണ് ജോര്‍ജ്ജ് സോറോസ് ഇക്കണോമിക് ഡവലപ് മെന്‍റ് ഫണ്ട് ( Soros Economic Development Fund).
വിദേശ വിനിമയ മാനേജ് മെന്‍റ് നിയമം ലംഘിച്ചുകൊണ്ട് 25 കോടി രൂപ ജോര്‍ജ്ജ് സോറോസിന്റെ സംഘടന വാങ്ങി
വിദേശ വിനിമയ മാനേജ് മെന്‍റ് നിയമം (Foreign Exchange Management Act) ലംഘിച്ചുകൊണ്ട് 25 കോടി രൂപ ജോര്‍ജ്ജ് സോറോസിന്റെ സോറോസ് ഇക്കണോമിക് ഡവലപ്മെന്‍റ് ഫണ്ട് വാങ്ങിയെന്ന് ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ സംഘടനകളുടെ വിശദാംശങ്ങള്‍ ആണ് ഇപ്പോള്‍ ഇഡി കണ്ടെത്തിയത്. അതില്‍പ്പെട്ട ഒരു എന്‍ജിഒ സംഘടനയായ എഎസ് എആര്‍ എട്ട് കോടി രൂപ ജോര്‍ജ്ജ് സോറോസില്‍ നിന്നും വാങ്ങിയെന്നതാണ് കണ്ടെത്തിയിരിക്കുന്നത്. 2022-23 കാലത്ത് വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് അയയ്‌ക്കപ്പെട്ട ഫണ്ട് എന്ന നിലയിലാണ് ഇത്രയും തുക എഎസ് എആര്‍ എന്ന ജോര്ജ്ജ് സോറോസ് സംഘടന യുിഎസ് എയ് ഡില്‍ നിന്നും വാങ്ങിയിരിക്കുന്നത്.
ബെംഗളൂരുവിലെ മൂന്ന് കമ്പനികള്‍ക്കാണ് 2021 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ സോറോസ് ഫണ്ട് കിട്ടിയത്. ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് പോളിസി സംബന്ധിച്ച ബൗദ്ധികസംഘടനയായ കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്‍വിറോണ്‍മെന്‍റ് ആന്‍റ് വാട്ടര്‍ (സി ഇഇഡബ്ല്യു) എന്ന കമ്പനിക്ക് വേണ്ടി ചെയ്തുകൊടുത്ത ജോലിയ്‌ക്ക് കൂലി എന്ന നിലയിലാണ് എട്ട് കോടി രൂപ വാങ്ങിയത് എന്ന വിശദീകരണമാണ് എഎസ് എആര്‍ എന്ന എന്‍ജിഒ സംഘടന നല്‍കിയിരിക്കുന്നത്. ആഗോള വെല്ലുവിളികളും അത് ഇന്ത്യയുടെ വികസനത്തില്‍ ചെലുത്തുന്ന പ്രത്യാഘാതവും മനസ്സിലാക്കുക എന്നത് സംബന്ധിച്ച പ്രവര്‍ത്തനമാണ് എ എസ് എ ആര്‍ നടത്തുന്നതെന്നതാണ് അവരുടെ അവകാശവാദം. ശുദ്ധവായു സംബന്ധിച്ചുള്ള ഒരു യുഎസ് എയ് ഡ് പദ്ധതിക്ക് സി ഇഇഡബ്ല്യുവിന് വേണ്ടി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതായും എ എസ് എആര്‍ പറയുന്നു. ഈ പദ്ധതി ഇപ്പോള്‍ അവസാനിച്ചു..
തങ്ങള്‍ക്ക് ജോര്‍ജ്ജ് സോറോസുമായോ അദ്ദേഹത്തിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായോ ബന്ധമില്ലെന്നാണ് എഎസ് എ ആര്‍ അവകാശവാദം ഉന്നയിക്കുന്നു. തങ്ങള്‍ക്ക് ഇപ്പോള്‍ സി ഇഇഡബ്ല്യു എന്ന സംഘടനയുമായി ബന്ധമില്ലെന്നും അവര്‍ അവകാശപ്പെടുന്നു. എഎസ് എആറുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഒരു വകുപ്പും തങ്ങള്‍ക്കെതിരെ അന്വേഷണമൊന്നും നടത്തിയിട്ടില്ലെന്നും എഎസ് എ ആര്‍ എന്ന സംഘടനയുടെ ഭാരവാഹികള്‍ പറയുന്നു.
ശുദ്ധവായു സംബന്ധിച്ചുള്ള ഒരു യുഎസ് എയ് ഡ് പദ്ധതിയുടെ ഭാഗമായി സി ഇഇഡബ്ല്യുവിന് വേണ്ടി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതായി എ എസ് എആര്‍ വിശദമാക്കുന്നു. എന്നാല്‍ ആ പദ്ധതി ഇപ്പോള്‍ അവസാനിച്ചുവെന്നും. ഇപ്പോള്‍ എഎസ് എആറിന് സി ഇഇഡബ്ല്യു എന്ന സംഘടനയുമായി ബന്ധമില്ലെന്നും പറയപ്പെടുന്നു. ഇങ്ങിനെ പറയുമ്പോഴും എന്ത് സ്വഭാവമുള്ള ജോലിക്കാണ് സി ഇഇഡബ്ല്യുവിന് വേണ്ടി എഎസ്എ ആര്‍ എന്ന സംഘടന പ്രവര്‍ത്തിച്ചതെന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയില്ല.
സോറോസ് ഇക്കണോമിക് ഡവലപ്മെന്‍റ് ഫണ്ടില്‍ നിന്നും പണം പറ്റിയ ബെംഗളൂരുവിലെ മറ്റ് രണ്ട് എന്‍ജിഒകള്‍ റൂട്ട് ബ്രിഡ്ജ് സര്‍വ്വീസസ് ലിമിറ്റഡും റൂട്ട് ബ്രിഡ്ജ് അക്കാദമിയും ആണ്. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഭാഗമായി സാമൂഹ്യമാറ്റത്തിന് ധനസഹായം നല്‍കുന്ന കമ്പനിയാണ് സോറോസ് ഇക്കണോമിക് ഡവലപ് മെന്‍റ് ഫണ്ട്.
ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഇന്ത്യയില്‍ അനഭിലഷണീയമായ പ്രവര്‍ത്തനം നടത്തുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
യുഎസ് എയ് ഡ് ബെംഗളൂരുവിലെ ഈ മൂന്ന് ജോര്‍ജ്ജ് സോറോസിന്റെ കീഴിലുള്ള എന്‍ജിഒകള്‍ക്ക് എന്ത് ആവശ്യത്തിന് പണം നല്‍കി എന്ന കാര്യമാണ് ഇഡി അന്വേഷിക്കുന്നത്. ഇന്ത്യയില്‍ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്നാണ് 2016ല്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയത്. അതിന്റെ പേരില്‍ ഈ സംഘടനയെ പ്രയര്‍ റഫറന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഏതെങ്കിലും ഒരു ഇന്ത്യന്‍ സംഘടനയ്‌ക്ക് പണം നല്‍കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും മുന്‍ കൂട്ടി അനുമതി വാങ്ങണം എന്ന വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നസംഘടനകളെയാണ് പ്രയര്‍ റഫറന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.
ജോര്‍ജ്ജ് സോറോസിന്റെ സംഘനടകള്‍ഇന്ത്യയില്‍ പണം നല്‍കുന്നത് എന്തിന്?
എഎസ് എ ആര്‍, റൂട്ട് ബ്രിഡ്ജ് സര്‍വ്വീസസ് ലിമിറ്റഡ്, റൂട്ട് ബ്രിഡ്ജ് അക്കാദമി എന്നീ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ മൂന്ന് എന്‍ജിഒകള്‍ക്ക് ജോര്‍ജ്ജ് സോറോസിന്റെ തന്നെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ പണം നല്‍കിയത് നിര്‍ബന്ധിതമായും പാലിക്കേണ്ട വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണോ എന്ന കാര്യവും ഇഡി പരിശോധിക്കുന്നു. വിദേശത്ത് നിന്നും നേരിട്ടുള്ള ഫണ്ട് വാങ്ങുന്ന തിങ്ക് ടാങ്കുകള്‍ എന്നറിയപ്പെടുന്ന ബൗദ്ധിക സംഘടനകള്‍, പൗരാവകാശ സംഘടനകള്‍, മറ്റ് സംഘടനകള്‍ എന്നിവയ്‌ക്ക് ജോര്‍ജ്ജ് സോറോസിന്റെ സംഘനടകള്‍ നല്‍കുന്ന പണം എന്തിനാണ് ചെലവഴിച്ചത് എന്ന കാര്യവും ഇഡി പരിശോധിക്കും. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ടി ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തതിന് പിന്നില്‍ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (ഒ എസ് എഫ്) എന്ന സംഘടന ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ബെംഗളൂരുവിലെ മൂന്ന് എന്‍ജിഒകളും ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുന്ന അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ്ജ് സോറോസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തി ഇഡി.
ഇന്ത്യയില്‍ മോദിയെ മാറ്റി രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് ജോര്‍ജ്ജ് സോറോസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി ഇന്ത്യയിലെ ഏത് ചെകുത്താനുമായി കൂട്ടുകൂടാനും ജോര്‍ജ്ജ് സോറോസ് തയ്യാറാണ്. അതിന്റെ ഭാഗമായാണ് സിഖ് തീവ്രവാദസംഘടനയായ ഖലിസ്ഥാന്‍ വാദികളുമായി രാഹുല്‍ ഗാന്ധിയെ അടുപ്പിക്കുന്നത്. അതുപോലുള്ള എല്ലാ സാമൂഹ്യവിരുദ്ധസംഘടനകളെയും മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി കൂടെക്കൂട്ടുകയാണ് ജോര്‍ജ്ജ് സോറോസ്.