
ന്യൂയോർക്ക്: യുഎസ് ഗവൺമെന്റ് പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകളുടെ ശേഖരത്തിൽ ടിബറ്റൻ ബുദ്ധ മതക്കാരുടെ ആത്മീയ നേതാവും നൊബേൽ പുരസ്കാര ജേതാവുമായ ദലൈ ലാമയുടെ പേര്. സംഭവത്തെ തുടർന്ന് ദലൈലാമയുടെ ഓഫീസ് ഞായറാഴ്ച ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനെ അദ്ദേഹം ഒരിക്കലും കണ്ടിട്ടില്ലെന്ന് പറഞ്ഞു.150 ലേറെ തവണ ദലൈലാമയുടെ പേര് പരാമർശിച്ചുവെന്നാണ് രേഖകൾ.
എന്നാൽ ഇത് പാടെ ദലൈലാമയുടെ ഓഫീസ് നിഷേധിച്ചു.ഇതു സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ മാധ്യമങ്ങളാണ്. പിന്നീട്, ഫ്രഞ്ച് വാർത്ത ഏജൻസിയായ എ.എഫ്.പി നടത്തിയ വിശദ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ദലൈ ലാമ കൂടിക്കാഴ്ച നടത്തിയതായി രേഖകളില്ല.
20,000 പേജുകള്‍ വരുന്നതാണ് എപ്സ്റ്റീന്‍ ഫയല്‍ എന്നറിയപ്പെടുന്ന രേഖകള്‍. ചില ഫയലുകളിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറിച്ചും പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലപീഡന വാര്‍ത്തകളിലൂടെയാണ് എപ്സ്റ്റീന്‍ കുപ്രസിദ്ധി നേടുന്നത്. 2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്സ്റ്റീന്റെ വൈകൃതങ്ങള്‍ക്ക് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ട്.