• Tue. Apr 22nd, 2025

24×7 Live News

Apdin News

യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ ഭാര്യ ഉഷ വാന്‍സ്

Byadmin

Apr 22, 2025


വാഷിംഗ്ടണ്‍: ഇന്ത്യയില്‍ തിങ്കളാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സ് ഇന്ത്യക്കാരിയാണ്. അതിനപ്പുറം ഹിന്ദു എന്ന് സ്വയം പരിചയപ്പെടുത്തുന്നതില്‍ അഭിമാനം കൊള്ളുന്ന വനിതയുമാണ്.

“എന്റെ മാതാപിതാക്കള്‍ ഹിന്ദുക്കളായ മാതാപിതാക്കള്‍ ആണ് , അതുകൊണ്ട് അവര്‍ നല്ല മാതാപിതാക്കള്‍ ആയി. അത് അവരെ നല്ല മനുഷ്യരുമാക്കി. അതുകൊണ്ട് ഞാന്‍ ഹിന്ദുമതത്തിന്റെ ശക്തി കണ്ടിട്ടുണ്ട്.”:-ഒരിയ്‌ക്കല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉഷ വാന്‍സ് പറഞ്ഞതാണിത്.

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെയും ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സിന്റെയും വിവാഹഫോട്ടോ വൈറല്‍ ആണ്. നെറ്റിയില്‍ കുങ്കുമക്കുറിയും കഴുത്തില്‍ താമരമാലയും അണിഞ്ഞാണ് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് വരന്റെ വേഷത്തില്‍ നില്‍ക്കുന്നത്. ഭാര്യ ഉഷ വാന്‍സിനും നെറ്റിയില്‍ കുങ്കുമക്കുറിയും കഴുത്തില്‍ താമരമാലയുമുണ്ട്.അത്രയ്‌ക്ക് ഭാരതവും അവിടുത്തെ ഹിന്ദു സംസ്കാരവും അവരുടെ ഉള്ളിലുണ്ട്. മക്കളില്‍ ഒരാളുടെ പേരിട്ടിരിക്കുന്നത് തനി ഇന്ത്യന്‍ പേരാണ്- വിവേക്.

വിവാഹത്തിന് ക്രീം നിറമുള്ള ഷെര്‍വാണിയാണ് ജെ.ഡി. വാന്‍സ് ധരിച്ചിരിക്കുന്നത്. വെള്ളയും സ്വര്‍ണ്ണവും നിറമുള്ള സാരിയാണ് ഉഷ വാന്‍സിന്റെ വിവാഹവേഷം. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ജെ.ഡി. വാന്‍സിന്റെയും ഉഷ വാന്‍സിന്റെയും ഈ വിവാഹഫോട്ടോ ഏറ്റെടുക്കുകയായിരുന്നു.

‘ഹില്‍ബില്ലി എലിജി’ (Hillbilly Elegy) എന്ന പുസ്തകം ജെ.ഡി.വാന്‍സിന്റെ ഓര്‍മ്മക്കുറിപ്പുകളാണ്.  മയക്കമരുന്നിന് അടിമയായ യുവാക്കള്‍ ജീവിക്കുന്ന ഒരു ഗ്രാമത്തില്‍ നിന്നും വീട്ടുകാരുടെയും കാമുകിയും ഭാര്യയുമായ ഇന്ത്യക്കാരി ഉഷവാന്‍സിന്റെയും സഹായത്തോടെ ജീവിതത്തില്‍ കരകയറിയ വ്യക്തിയാണ് ജെ.ഡി. വാന്‍സ്. അദ്ദേഹം ഒടുവില്‍ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിലെ വൈസ് പ്രസിഡന്‍റ് വരെ ആയി മാറി. നശിക്കുമായിരുന്ന തന്റെ ജീവിതം എങ്ങിനെയാണ് കുടുംബത്തിന്റെ പിന്തുണയോടെ കരകയറിയത് എന്നാണ് ജെ.ഡി.വാന്‍സ് ഈ ചരമഗീതത്തിലൂടെ പറയുന്നത്. ഈ പുസ്തകം അമേരിക്കയില്‍ ബെസ്റ്റ് സെല്ലറായതോടെയാണ് ജെ.ഡി. വാന്‍സ് പ്രശസ്തിയുടെ പടവുകള്‍ ചവുട്ടിക്കയറിയത്. അതിന് പിന്നില്‍ ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സിന്റെ കരങ്ങളുണ്ട്.

ആന്ധ്രയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഉഷ വാന്‍സിന്റെ മാതാപിതാക്കള്‍. പക്ഷെ പൊതുവേ ഒരു ഇടത്തരം ഉയര്‍ന്ന കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. ഇപ്പോള്‍ യുഎസിലെ രണ്ടാം വനിതയായി അറിയപ്പെടുന്ന ഉഷ വാന്‍സ് യേല്‍ സര്‍വ്വകലാശാലയില്‍ നിന്നും നിയമമാണ് പഠിച്ചത്. പിന്നീട് സുപ്രീംകോടതിയില്‍ വരെ അഭിഭാഷകരുടെ ട്രയല്‍ അസിസ്റ്റന്‍റായി വരെ ജോലി ചെയ്തു. യേല്‍ സര്‍വ്വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് ജെ.ഡി. വാന്‍സിന്റെ കണ്ടുമുട്ടിയതും പ്രണയത്തിലായതും.

പൊതുവേ ഹിന്ദുസംസ്കാരം ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഉഷ‍ വാന്‍സ്. ഇരുവരും വിവാഹിതരായപ്പോള്‍ താമരപ്പൂമാലയാണ് അണിഞ്ഞത്. ക്ഷേത്രസന്ദര്‍ശനവും ഉഷവാന്‍സിന് ഏറെ ഇഷ്ടം.



By admin