• Tue. Apr 8th, 2025

24×7 Live News

Apdin News

യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും വന്‍ തകര്‍ച്ച

Byadmin

Apr 7, 2025


വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമിത ചുങ്കം ചുമത്തല്‍ നയം ഒടുവില്‍ യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും ബാധിച്ചു. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ നാലു ശതമാനമാണ് യുഎസ് എക്‌സ്‌ചേഞ്ച് ഇടിഞ്ഞത്. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആറര ശതമാനത്തിന്റെ ഇടിവും ഇന്നുണ്ടായി. യൂറോപ്യന്‍ വിപണികളിലെല്ലാം ഇടിവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ തകര്‍ച്ച യുഎസ് വിപണിയെയും ബാധിച്ചു.
2020ലെ കൊവിഡ് പ്രതിസന്ധിയില്‍ വിപണിയിലുണ്ടായ ഇടിവിന് സമാനമാണ് യൂറോപ്യന്‍-അമേരിക്കന്‍ വിപണികളില്‍ സംഭവിക്കുന്ന ദുരന്തം. അന്താരാഷ്‌ട്ര വ്യാപാര നയത്തില്‍ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ചുങ്കവര്‍ദ്ധനവാണ് വിപണിയെ ബാധിച്ചത്. ബാരലിന് അറുപത് ഡോളറിലേക്ക് എണ്ണവില കുറഞ്ഞതും വിപണിയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തികരംഗത്തെ ഇതു ബാധിക്കില്ലെന്നും ജിഡിപി വളര്‍ച്ചാ നിരക്ക് കുറയില്ലെന്നുമാണ് പ്രതീക്ഷ.



By admin