യുക്രെയ്ന്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാന്നതിനായി ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചക്ക് തയാറെന്നാണ് പുടിന്‍. യുക്രെയ്‌നുമായുള്ള സംഭാഷണങ്ങള്‍ തുടരുന്നതിലും തടസ്സവുമില്ലെന്ന് പുടിന്‍ അറിയിച്ചു.
അതേസമയം യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന് പുടിന്‍ അവകാശപ്പെടുന്നു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതടക്കം ട്രംപുമായി ചര്‍ച്ചക്ക് റഷ്യ തയാറാണെന്നും പുടിന്‍ പറഞ്ഞു.
യുക്രെയ്ന്‍ പ്രസിഡന്റ് ഉള്‍പ്പെടെ ആരുമായും ഉപാധികളില്ലാത്ത ചര്‍ച്ചകള്‍ക്ക് റഷ്യ തയാറാണെന്നും ചര്‍ച്ചയിലെ ധാരണ യുക്രെയ്‌ന്റെ നിലവിലെ നിയമപരമായ അധികൃതരായ പാര്‍ലമെന്റുമായി മാത്രമേ ഒപ്പിടുകയൊള്ളെന്നും പുടിന്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണ സമയത്ത് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.