റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനില്‍ ഒരു കുട്ടിയുള്‍പ്പെട 34 പേര്‍ കൊല്ലപ്പെട്ടു. ഒശാന ഞായറില്‍ യുക്രൈനിലെ സുമിയിലായിരുന്നു റഷ്യ ബാലിസ്റ്റിക് മിസെലുകള്‍ വിക്ഷേപിച്ചത്. വഴിയോരങ്ങളില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്ന നിലയിലായിരുന്നു. കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം ആക്രമണത്തില്‍ തകര്‍ന്നു. പരിക്കേറ്റവരില്‍ ഏഴുപേര്‍ കുട്ടികളാണെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദ്മര്‍ സെലന്‍സ്‌കി റഷ്യക്കെതിരെ ലോക രാജ്യങ്ങളുടെ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഭീകരത തുടരുന്ന റഷ്യയെ സമ്മര്‍ദത്തിലൂടെയോ പിന്‍മാറ്റാന്‍ കഴിയൂവെന്നും അദ്ദേഹം പ്രതികരിച്ചു.