വാഷിംഗ്ടണ്‍: യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക ചര്‍ച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നടക്കുന്നു.
യുക്രെയിന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായാണ് കൂടിക്കാഴ്ച. സെലെന്‍സ്‌കിക്കൊപ്പം യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു.
സെലെന്‍സ്‌കിക്കും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും യുദ്ധം അവസാനിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് പറഞ്ഞു. സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. എല്ലാം നന്നായി ഭവിച്ചാല്‍ യുദ്ധം തീരുമെന്നും ട്രംപ് അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള വ്യക്തിപരമായ ശ്രമങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സെലെന്‍സ്‌കി നന്ദി അറിയിച്ചു.
അതേസമയം,യുക്രൈന്‍ ക്രിമിയ വിട്ടു കൊടുക്കണമെന്ന് കൂടിക്കാഴ്ചയ്‌ക്ക് മുമ്പ് ട്രംപ് പറഞ്ഞിരുന്നു. യുക്രൈന്‍ നാറ്റോ അംഗത്വത്തിന് ശ്രമിക്കരുതെന്നും ട്രം പ് നിബന്ധന വച്ചത് ചര്‍ച്ചയുടെ ഫലപ്രാപ്തിയ്ല്‍ സംശയം ജനിപ്പിക്കുന്നുണ്ട്.