• Sat. Apr 11th, 2026

24×7 Live News

Apdin News

യുഡിഎഫില്‍ വിലപേശല്‍ തുടങ്ങി; ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ലീഗ്

Byadmin

Apr 11, 2026


കോഴിക്കോട്: വോട്ടെടുപ്പ് കഴിഞ്ഞതിനു തൊട്ടുപിന്നാലെ യുഡിഎഫിലെ വിലപേശല്‍ തുടങ്ങി. മുസ്ലിം ലീഗിന്റെ യൂത്ത് വിഭാഗമാണ് കളി തുടങ്ങിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നാണ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം. മുമ്പ് സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദര്‍കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ടെന്നതിനാല്‍ അത് ചരിത്രപരമായ അവകാശമാണെന്നും അദ്ദേഹം പറയുന്നു.

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെങ്കിലും അവകാശം ഉന്നയിക്കാന്‍ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും ഭാവിയില്‍ ചര്‍ച്ചകള്‍ വരുമ്പോള്‍ അക്കാര്യം പരിഗണിക്കാമെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.

അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും യുഡിഎഫിനെ പ്രതിസന്ധിയിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തെ പ്രസ്താവിച്ചിരുന്നു.



By admin