
മലപ്പുറം: ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്‌ട്രവാദം ഇല്ലെന്ന് അവരുടെ അമീര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. വളരെ ചെറിയ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് പി കെ ഫിറോസ് പറഞ്ഞു. അവര്‍ വിചാരിച്ചാല്‍ ഒരു മതരാഷ്‌ട്രം ഉണ്ടാക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. വിശാലമായ കാഴ്‌ച്ചപ്പാടില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ യുഡിഎഫിനെ പിന്തുണച്ചാല്‍ സ്വീകരിക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി ഏറ്റവുമധികം കാലം പിന്തുണ നല്‍കിയത് ഇടതുപക്ഷത്തിനാണെന്നും പി കെ ഫിറോസ് പറഞ്ഞു.
എസ്ഡിപിഐയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും സമീകരിക്കാന്‍ കഴിയുമോ എന്നും തീരുമാനത്തില്‍ മാറ്റം വരുത്തിയത് വെല്‍ഫെയര്‍ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടി ഏറ്റവും കൂടുതൽ കാലം ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുള്ളതാണെന്നും, കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവർ ഇപ്പോൾ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്‌ട്രവാദം ഇല്ലെന്ന് അവരുടെ അമീർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ ചെറിയ സംഘടനയായതിനാൽ അവർ ആഗ്രഹിച്ചാൽ പോലും ഒരു മതരാജ്യം രൂപീകരിക്കാൻ കഴിയുമോയെന്ന് ഫിറോസ് ചോദിച്ചു.