• Tue. Dec 24th, 2024

24×7 Live News

Apdin News

യുദ്ധക്കെടുതിയിലും ക്രിസ്‌മസിനെ വരവേൽക്കാൻ ബത്‌ലഹേം

Byadmin

Dec 24, 2024



ഗാസ സിറ്റി
യുദ്ധവും കുടിയൊഴിക്കലും കൊടുമ്പിരികൊള്ളുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലെ ബത്ലഹേം വീണ്ടും ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി. ഇസ്രയേൽ കടന്നാക്രമണത്തിന്റെ കെടുതിയില് ബത്ലഹേമില് ഇത് രണ്ടാം ക്രിസ്മസ്. പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ 70 ശതമാനവും ടൂറിസത്തിൽ അധിഷ്ഠിതമായ ബത്ലഹേമിൽ യുദ്ധം ആരംഭിച്ചതിനുശേഷം തെരുവുകളും ചന്തകളും വിജനമാണ്.

ലോകമെമ്പാടുമുള്ള ഓർത്തഡോക്സ്, കത്തോലിക്ക് മതവിശ്വാസികളെ പ്രതീക്ഷിക്കുന്ന ബത്ലഹേമിലെ കരകൗശല വിപണിയും തൊഴിലാളികളും കോവിഡ് കാലത്തെ ക്ഷീണത്തിൽനിന്ന് മുക്തരായി വരുമ്പോഴായിരുന്നു യുദ്ധപ്രഖ്യാപനം. ഇസ്രയേല് കടന്നാക്രമണത്തിനുശേഷം തൊഴിലില്ലായ്മ 50 ശതമാനമായി ഉയർന്നു. ഒരുവർഷത്തിനുള്ളിൽ 5000 കുടുംബങ്ങളാണ് ബത്ലഹേം ഒഴിഞ്ഞത്. ജറുസലേമിൽനിന്ന് പത്തുകിലോമീറ്റർ അകലെയുള്ളെ ബത്ലഹേമടക്കമുള്ള വെസ്റ്റ്ബാങ്കിലെ പ്രദേശങ്ങളിൽനിന്ന് തദ്ദേശീയജനതയെ ഒഴിപ്പിക്കാനുള്ള ശ്രമം വർഷങ്ങളായി ഇസ്രയേൽ നടത്തിവരികയാണ്.

ഇസ്രയേൽ തകര്ത്ത ലബനന് പള്ളിയിലും ക്രിസ്മസ്
ലബനനിൽ ഇസ്രയേൽ മിസൈലാക്രമണത്തിൽ തരിപ്പണമായ സെന്റ് ജോർജ് മെൽകൈറ്റ് കത്തോലിക് പള്ളിയില് ആരവങ്ങളില്ലാതെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിച്ച പള്ളി കിഴക്കൻ ലബനനിലെ ദാർദ്ഗയയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ ഒക്ടോബർവരെ. പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ ക്രിസ്മസ് ദിനത്തിലെ ഒത്തുചേരലിനൊരുങ്ങുകയാണ് പ്രദേശത്തെ വിശ്വാസികൾ. ഏതുനിമിഷവും ഉണ്ടായേക്കാവുന്ന ആക്രമണവും പ്രതീക്ഷിച്ചാണ് ക്രിസ്മസ് ആഘോഷം. പള്ളിയിൽ അവശേഷിക്കുന്ന ഒറ്റമുറിയിൽ മൊബൈൽഫോൺ വെളിച്ചത്തിലാണ് പ്രധാന വികാരി ഞായറാഴ്ച കുർബാന നടത്തുന്നത്.

By admin