മുംബൈ: ആഭ്യന്തര പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് ഇനി മുഖം തിരിച്ചറിയല്‍യും വിരലടയാളവും ഉപയോഗിച്ച് സ്ഥിരീകരണം നടത്താനാകും. പുതിയ സംവിധാനം ഒക്ടോബര്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്.
ആധാറില്‍ സൂക്ഷിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും തിരിച്ചറിയല്‍ പ്രക്രിയ നടത്തുക. നിലവില്‍ സംഖ്യാത്മക പിന്‍ ഉപയോഗിച്ചാണ് യുപിഐ ഇടപാടുകള്‍ സ്ഥിരീകരിക്കുന്നത് ഇതിന് പകരമായ വലിയ മാറ്റമായിരിക്കും പുതിയ സംവിധാനം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളെ തുടര്‍ന്നാണ് ഈ തീരുമാനം. നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുപിഐയുടെ ബയോമെട്രിക് സ്ഥിരീകരണ സംവിധാനം മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നും വൃത്തങ്ങള്‍ അറിയിച്ചു.