ലഖ്‌നൗ: ഉത്തർപ്രദേശിലെ ഈ സ്‌കൂളുകളുടെ കാര്യം കേട്ടാൽ നിങ്ങൾ ഞെട്ടും. പ്രതിപക്ഷമായ സമാജ് വാദി പാർട്ടിയുടെ നേതാവ് അഖിലേഷ് യാദവിന്റെ ആരോപണം യുപിയിൽ ബിജെപിയും ആദിത്യനാഥ് യോഗിയും ചേർന്ന് സ്‌കൂളുകളൊക്കെ പൂട്ടിയെന്നാണ്. അങ്ങനെ സമാജ്വാദി പാർട്ടി സംസ്ഥാനത്ത് പുതിയ ചില സ്‌കൂളുകൾ തുടങ്ങി. പിഡിഎ പാഠശാലകളെന്നാണ് പേര്. അവിടെ പഠിപ്പിക്കുന്നതാണ് വിചിത്രമായ രീതി.
ഇംഗ്ലീഷ് പാഠപുസ്തകത്തിൽ പഠിപ്പിക്കുന്നതിങ്ങനെ. എ ഫോർ അഖിലേഷ് യാദവ്. ബി ഫോർ ബാബാ സാഹിബ് അംബേദകർ. സി ഫോർ ചൗധുരി ചരൺ സിങ്. ഡി ഫോൺ ഡിമ്പിൾ യാദവ് (അഖിലേഷിന്റെ ഭാര്യ)… എം ഫോർ മുലായം സിങ്…
എന്താ പോരേ….
പിഡിഎ പാഠശാല എന്താണെന്നോ? പിച്ച്ഡാ, ദലിത്, അൽപ്പസംഖ്യക്… പിന്നാക്കക്കാർക്കും ദലിതർക്കും മത ന്യൂനപക്ഷങ്ങൾക്കും വേണ്ടി… മറ്റു സംസ്ഥാനങ്ങൾ ഏതെങ്കിലും മാതൃകയാക്കുമോ എന്നാണ് ഇനി കാണേണ്ടത…