ലഖ്നൗ: ഉത്തര്‍പ്രദേശിലെ കോച്ചിംഗ് സെന്‍ററില്‍ നടന്ന പൊട്ടിത്തെറിയില്‍ രണ്ട് പേര്‍ മരിച്ചു. ഫറൂഖാബാദിലാണ് സംഭവം.
ഖാദ്രി ഗേറ്റ് പൊലീസ് സ്റ്റേഷന് സമീപമാണ് സ്ഫോടനം. രണ്ട് പേര്‍ സ്ഫോടനത്തിന്റെ ശക്തിയില്‍ തല്‍ക്ഷണം മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. കോച്ചിംഗ് സെന്‍ററിന്റെ താഴത്തെ നിലയില്‍ ഒരു സെപ്റ്റിക് ടാങ്ക് ഉണ്ടെന്നും ഇതിലെ മിതേയ്ന്‍ ഗ്യാസ് ആണ് പൊട്ടിത്തെറിക്ക് കാരണമെന്ന് കരുതുന്നുവെന്നും പൊലീസ് പറയുന്നു.